സിക്കിമില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യതയെന്ന് സര്‍ക്കാര്‍; ജാഗ്രത നിര്‍ദേശം

news image
Oct 6, 2023, 10:13 am GMT+0000 payyolionline.in

സിക്കിം:  വീണ്ടും മിന്നല്‍ പ്രളയ സാധ്യതയെന്ന് സര്‍ക്കാര്‍. ജാഗ്രത നിര്‍ദേശം നല്‍കി. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സൈനികരടക്കം കാണാതായ നൂറിലധികം പേര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു. 19 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതിനിടെ ടീസ്ത. നദിയിലൂടെ ഒഴുകിവന്ന മോട്ടാര്‍ ഷെല്‍ പെട്ടിതെറിച്ച് ബംഗാളില്‍ രണ്ട് പേര്‍ മരിച്ചു. 44.8 കോടിയുടെ സഹായം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതിയെ അയയ്ക്കും.

 

മിന്നല്‍ പ്രളയം ഉണ്ടാക്കിയ നാശ നഷ്ടങ്ങളുടെ ആഘാതത്തിലാണ് സിക്കിം. മഞ്ഞ് ഉരുകി രൂപപ്പെട്ട നദികള്‍ ഇനിയും പൊട്ടി ഒഴുകിയേക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജനം ദുരിതാശ്വാസ ക്യാന്പുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ച് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 7 എണ്ണം ലാച്ചൻ ക്യാമ്പിലുണ്ടായിരുന്ന സൈനികരുടേതാണെന്നാണ് വിവരം.14 പേരാണ് ചുങ്താങ്ങിലെ തകർന്ന ഡാമിലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത് എൻഡിആർഎഫ് സംഘം ചുങ് താങ്ങിക്ക് പുറപ്പെട്ടു. സിക്കിമിൽ ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞു. കുടുങിയ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള  7000 പേരെ ഹെലികോപ്റ്റർ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്.

 

ബംഗാളിലെ ജൽപായ്ഗുരിയിലാണ്  ടീസ്ത നദിയിൽ കണ്ടെത്തിയ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചത്.ആറ് പേർക്ക് പരിക്കേറ്റു. ഒഴുകിവരുന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത് എന്ന് സർക്കാര്‍ നിര്‍ദേശം നല്‍കി. ഒലിച്ചുപോയ ലാച്ചൻ സൈനിക ക്യാമ്പിലെ ആയുധങ്ങളാകാമെന്നാണ് വിലയിരുത്തല്‍ സൈനിക വാഹനങ്ങളില്‍ ഭൂരിഭാഗവും കണ്ടെത്തിയിരുന്നു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe