പത്തനംതിട്ട: സി പി എം പ്രാദേശിക നേതാവ് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. പത്തനംതിട്ട റാന്നി സ്വദേശി, സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റുമായ അലൻ മാത്യുവിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരിയെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം പുറത്തായതിന് പിന്നാലെ അലൻ മാത്യുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കിയെന്ന് സിപിഎം അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ ഉയർന്നുവന്ന പരാതി സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സിപിഎം ഏരിയ കമ്മിറ്റി അംഗം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസ്; പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ
Mar 19, 2026, 1:02 pm GMT+0000
payyolionline.in
പിണറായി വിജയന് 45 ലക്ഷം രൂപയുടെ നിക്ഷേപം, സ്വന്തമായി 78 സെൻറ് ഭൂമി; കമലയ്ക്ക് ..
പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി; ലക്ഷ്മി പ്രിയയ്ക്ക് പകരം ജിബി പാത്തിക്കൽ ..
