സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്; റിസല്‍ട്ട് എങ്ങനെ അറിയാം?

news image
Apr 7, 2025, 10:39 am GMT+0000 payyolionline.in

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി പതിനഞ്ചിന് ആണ് പത്തും പന്ത്രണ്ടും ക്ലാസ് ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 18നാണ് പത്താം ക്ലാസ് പരീക്ഷ അവസാനിച്ചത്.

ഈ വര്‍ഷം 24.12 ലക്ഷം (24,12,072) വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷവും മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയുടെ ഫലം മെയ് 13നാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 13നാണ് പരീക്ഷ കഴിഞ്ഞത്. പരീക്ഷ കഴിഞ്ഞ് കൃത്യം 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്.

ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ പത്താംക്ലാസ് പരീക്ഷാഫലം മെയ് 18 നും 20 നും ഇടയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കുക. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe