സി പി ഐ ( എം ) തിക്കോടി മുൻ ലോക്കൽ കമ്മിറ്റി അംഗം പള്ളിക്കര തൊടുവയിൽ ഭാസ്ക്കരൻ അന്തരിച്ചു

news image
Sep 2, 2025, 6:05 am GMT+0000 payyolionline.in

തിക്കോടി: സി പി ഐ (എം) തിക്കോടി മുൻ ലോക്കൽ കമ്മിറ്റി അംഗം പള്ളിക്കര തൊടുവയിൽ ഭാസ്ക്കരൻ (70) അന്തരിച്ചു.ഭാര്യ: സൗമിനി  മക്കൾ: സനൽ കുമാർ (ദുബായ്), ബബിത  മരുമക്കൾ: പ്രിയങ്ക (കോട്ടക്കൽ), സജീവൻ (മേപ്പയൂർ).

സഹോദരങ്ങൾ: കമല (തിക്കോടി), നാണു (വയനാട്), ടി നാരായണൻ (അക്ഷര ആർടസ് കോളേജ് പെരുമാൾപുരം), രാജീവൻ, അശോക് കുമാർ. പിതാവ്:പരേതനായ കുഞ്ഞിരാമൻ മാതാവ് : പരേതയായ മാധവി

അകലാപുഴ കോൾ നിലം സഹകരണ സംഘം ഒണററി സെക്രട്ടറി, തിക്കോടി ഇന്റഗ്രേറ്റഡ് അഗ്രികൾച്ചറൽ കോ -ഓപ്പ് സൊസൈറ്റി വൈസ് പ്രസിഡന്റ്, കെ എസ് കെ ടി യു പള്ളിക്കര മേഖല പ്രസിഡന്റ്, സി പി ഐ (എം) പള്ളിക്കര നോർത്ത് ബ്രാഞ്ച് അംഗവുമായി പ്രവർത്തിച്ചവരികയായിരുന്നു.കെ എസ് കെ ടി യു തിക്കോടി പഞ്ചായത്ത് സെക്രട്ടറി, പയ്യോളി ഏരിയ ജോ. സെക്രട്ടറി, പള്ളിക്കര നോർത്ത് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe