പയ്യോളി : സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലാ കമ്മിറ്റിയുടെ കിടപ്പു രോഗീ പരിചരണ ഫണ്ട് സ്വരൂപിക്കുന്നതിനായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് കോഴിക്കോട് എ.കെ.ജി പഠന കേന്ദ്രം ഡയരക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ നിർവ്വഹിച്ചു. പയ്യോളി കണ്ണംവെള്ളി ഹാളിൽ നടന്ന ചടങ്ങിൽ ഇക്ബാൽ കായിരി കണ്ടി അധ്യക്ഷനായി. എൻ.സി. മുസ്തഫ, വി.വി. അനിത എന്നിവർ സംസാരിച്ചു. കെ.സുനിൽ സ്വാഗതവും കെ. ഫജറുദ്ദീൻ നന്ദിയും പറഞ്ഞു.
നജ്മു കീഴൂർ , സന മൂടാടി , ടി.സി. ശ്രീനിവാസൻ കൊളാവിപ്പാലം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.
ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയവർ സമ്മാനത്തുക സുരക്ഷയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനായി ഭാരവാഹികൾക്കു തന്നെ തിരിച്ചു നൽകി.