സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് 30 മിനുട്ടിൽ കൈമാറി; കെ സ്മാര്‍ട്ടെന്ന് മന്ത്രി

news image
Jan 17, 2024, 5:33 pm GMT+0000 payyolionline.in

ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് മുപ്പത് മിനുട്ടിൽ കൈമാറിയെന്ന് തദ്ദേശവികസ വകുപ്പ് മന്ത്രി എംബി രാജേഷ്. കെ സ്മാര്‍ട്ടിലൂടെ സേവനങ്ങൾ എത്ര വേഗത്തിലാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഓൺലൈൻ സര്‍ട്ടിഫിക്കറ്റ് നേരത്തെ നൽകിയിരുന്നു. മുപ്പത് മിനുട്ടിൽ ഒര്‍ജിനൽ സര്‍ട്ടിഫിക്കറ്റും നൽകി.കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe