സൂര്യ​ഗായത്രിയെ അരുൺ കുത്തിക്കൊന്നതുതന്നെ; പ്രതിഭാ​ഗത്തിന്റെ വാദം പൊളിച്ച് സാക്ഷി വിസ്താരം

news image
Mar 17, 2023, 9:36 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര്‍ ഉ​ഴ​പ്പാ​കോ​ണം സ്വ​ദേ​ശി​നി സൂ​ര്യ​ഗാ​യ​ത്രി കൊ​ല​പാ​ത​കക്കേസിൽ പ്രതിഭാഗത്തിൻ്റെ വാദം തെറ്റെന്ന് സാക്ഷി വിസ്താരത്തിൽ തെളിഞ്ഞു. സൂ​ര്യ​ഗാ​യ​ത്രി തന്നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ആ​ത്മ​ര​ക്ഷാ​ർ​ഥം ക​ത്തി പി​ടി​ച്ചു​വാ​ങ്ങി തിരികെ കു​ത്തി​യ​താ​ണെ​ന്ന പ്ര​തി പേ​യാ​ട് ചി​റ​ക്കോ​ണം വാ​റു​വി​ളാ​ക​ത്ത് അ​രു​ണി​ന്റെ വാദമാണ് പൊളിഞ്ഞത്. ആ​റാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി കെ. ​വി​ഷ്ണു​വാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ര്‍ത്തി​യാ​യി.

 

 

കൊ​ല​ക്കു​റ്റ​ത്തി​ല്‍നി​ന്ന് രക്ഷപ്പെടാൻ വിചാരണയുടെ അവസാനഘട്ടം പ്ര​തി​ഭാ​ഗം ഉ​യ​ര്‍ത്തി​യ വാദമാണ് സാക്ഷി വിസ്താരം പൂർത്തിയാകുമ്പോൾ തകർന്നത്. വിസ്താരത്തിൽ അ​രു​ണി​ന്റെ കൈ​ക്ക്​ പ​റ്റി​യ മു​റി​വ് സൂ​ര്യ​ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ത്തി മ​ട​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ളു​ണ്ടാ​യ​താ​ണെ​ന്ന് പ്ര​തി മൊ​ഴി ന​ല്‍കി​യിരുന്നതായും സൂ​ര്യ​ഗാ​യ​ത്രി​യെ വി​വാ​ഹം ചെ​യ്ത് ന​ല്‍കാ​ത്ത വി​രോ​ധ​മാ​ണ് പ്ര​തി​യെ കൊ​ല​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ലും ക​ണ്ടെ​ത്തി​യ​താ​യി അന്വേഷണ ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്. പിയുമായ ബി.എസ്. സജിമോൻ മൊഴി നൽകി. മു​റി​വ് ക​ത്തി മ​ട​ക്കി​യ​പ്പോ​ള്‍ ഉ​ണ്ടാ​യ​താ​കു​മെ​ന്ന് പ്ര​തി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ അ​ബി​ന്‍ മു​ഹ​മ്മ​ദും കോ​ട​തി​യെ അ​റി​യി​ച്ചു. ​കൊല്ലപ്പെടുന്ന സമയം സൂ​ര്യ​ഗാ​യ​ത്രി​ ധരിച്ചിരുന്ന വ​സ്ത്ര​ങ്ങ​ളി​ലും ക​ത്തി​യി​ലും സൂ​ര്യ​ഗാ​യ​ത്രി​യു​ടെ ര​ക്തം ത​ന്നെ​യാ​യി​രു​ന്നെ​ന്ന്​ ഫോ​റ​ന്‍സി​ക് വി​ദ​ഗ്​​ധ​രാ​യ ലീ​ന വി. ​നാ​യ​ര്‍, ഷ​ഫീ​ക്ക, വി​നീ​ത് എ​ന്നി​വ​ര്‍ മൊ​ഴി ന​ല്‍കി.  പ്രതി മകളെ കുത്താനുപയോഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രങ്ങളും അമ്മ വത്സല തിരിച്ചറിഞ്ഞു. കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പൊലീസ് സർജൻ ധന്യാ രവീന്ദ്രനും കോടതിയെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe