സെക്രട്ടേറിയറ്റിലെ ഐഡി കാർഡ് ചരടിന്‍റെ നിറം മറ്റ് വകുപ്പുകൾക്ക് പാടില്ലെന്ന് സർക്കുലർ

news image
Sep 21, 2023, 3:02 pm GMT+0000 payyolionline.in

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്​ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡിന്‍റെ ചരട്​ (ടാഗ്)​ നിറം മറ്റ്​ വകുപ്പുകൾ ഉപയോഗിക്കുന്നത്​ സർക്കാർ വിലക്കി. സമാനനിറം മറ്റു​ചില വകുപ്പുകളുടെ തിരിച്ചറിയൽ കാർഡിനും ഉപയോഗിക്കുന്ന സാഹചര്യത്തിലാണ്​ പൊതുഭരണവകുപ്പിന്‍റെ ഇടപെടൽ.

ശമ്പളത്തിലായാലും ആനുകൂല്യങ്ങളിലായാലും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്​ ജീവനക്കാർക്ക്​ എന്നും പ്രത്യേക പരിഗണനയുണ്ട്​. തിരിച്ചറിയൽ കാർഡ്​ നിറവും അവർക്ക്​ മാത്രമാക്കിയാണ്​ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്‍റെ സർക്കുലർ.

ബയോ മെട്രിക്​ പഞ്ചിങ്​ വന്ന ഘട്ടത്തിൽ സെക്രട്ടേറിയറ്റ്​ ജീവനക്കാർക്ക്​ മെറൂൺ ചരടുകൾ (ലാൻയാർഡുകൾ) അനുവദിച്ചിരുന്നു. ഇതേ നിറത്തിലും മാതൃകയിലുമുള്ള ചരടുകൾ മറ്റ്​ വകുപ്പുകളും സർക്കാർ സ്ഥാപനങ്ങളും ഉപയോഗിക്കുന്നുണ്ട്​. ഇത്​ വിലക്കിയാണ്​ സർക്കുലർ.
മറ്റ്​ ഏതെങ്കിലും നിറം ഉപയോഗിക്കാനാണ്​ നിർദേശം. ചരടിൽ വകുപ്പിന്‍റെ/സ്ഥാപനത്തിന്‍റെ പേര്​ കൃത്യമായി പ്രിന്‍റ്​ ചെയ്യണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe