തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വനിത ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റു. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ സെക്രട്ടേറിയറ്റ് അനക്സ് 1-ലെ ഒന്നാം നിലയിലെ ടോയ്ലറ്റിലാണ് അപകടം.
പരിക്കേറ്റ ജീവനക്കാരിയെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുറിവിൽ ഒമ്പത് തുന്നലുകളുണ്ടെന്നാണ് അറിയുന്നത്.