ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ചേരും. അഞ്ച് ദിവസമാണ് സമ്മേളനം ചേരുന്നത്. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹഌദ് ജോഷിയാണ് പ്രത്യേക സമ്മേളനം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കും സമ്മേളനം ചേരുകയെന്ന് സൂചനയുണ്ട്. ജി 20 ഉച്ചകോടി കഴിയുന്നതിന് തൊട്ടുപിന്നാലെയാണ് സമ്മേളനം വിളിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പ്രത്യേക സമ്മേളനം.
അതേസമയം, അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു -മന്ത്രി വ്യക്തമാക്കി.