സെയ്ഫ് അലി ഖാനെ കുത്തിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ; സിസിടിവി ദൃശ്യങ്ങളിലെ അക്രമിയുമായി സാമ്യം

news image
Jan 18, 2025, 12:09 pm GMT+0000 payyolionline.in

ഭോപാൽ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ മധ്യപ്രദേശിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ച ബാന്ദ്ര പൊലീസ് ലോക്കൽ പൊലീസുമായി സഹകരിച്ച് പ്രതിയെ ട്രെയിനിൽനിന്ന് ഇറക്കി പിടികൂടുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യവുമായി ഇയാൾക്ക് സാമ്യമുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe