സൈന്‍സ് ചലച്ചിത്രമേള ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ തിരൂരിൽ

news image
Oct 1, 2024, 4:13 am GMT+0000 payyolionline.in

തി​രൂ​ർ: ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ കേ​ര​ള ഘ​ട​കം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​ലിം സ്റ്റ​ഡീ​സ്, മീ​ഡി​യ സ്റ്റ​ഡീ​സ് വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ​ക്യു​മെ​ന്റ​റി- ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മേ​ള ”സൈ​ന്‍സ് 2024 ” ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ തി​രൂ​ര്‍ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ചി​ത്ര​ശാ​ല, രം​ഗ​ശാ​ല തി​യ​റ്റ​റു​ക​ളി​ല്‍ ന​ട​ക്കും.

മേ​ള ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ഉ​ച്ച​ക്ക് 12ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​ന്‍ രാ​കേ​ശ് ശ​ര്‍മ്മ‍ മു​ഖ്യാ​തി​ഥി​യാ​കും. ച​ട​ങ്ങി​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ കേ​ര​ള റീ​ജ​ൻ അ​ധ്യ​ക്ഷ​ന്‍ ടി.​വി. ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ല​യാ​ളം സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എ​ല്‍. സു​ഷ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം.​എ​ല്‍.​എ ഫെ​സ്റ്റി​വ​ല്‍ ബു​ക്ക് പ്ര​കാ​ശ​നം ന​ട​ത്തും.

രാ​കേ​ശ് ശ​ര്‍മ്മ‍ സം​വി​ധാ​നം ചെ​യ്ത ഫൈ​ന​ല്‍ സൊ​ല്യൂ​ഷ​ന്‍ എ​ന്ന ഡോ​ക്യു​മെ​ന്റ​റി മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യി വൈ​കീ​ട്ട് ആ​റി​ന് പ്ര​ദ​ര്‍ശി​പ്പി​ക്കും. 26 ഡോ​ക്യു​മെ​ന്റ​റി​ക​ളും 18 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും ജോ​ണ്‍ ഏ​ബ്ര​ഹാം ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​നാ​യി ന​ട​ക്കു​ന്ന മേ​ള​യി​ല്‍ മ​ത്സ​രി​ക്കും. 50000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും സി.​എ​ൻ. ക​രു​ണാ​ക​ര​ൻ രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്പ​വു​മാ​ണ് ജോ​ൺ ഏ​ബ്ര​ഹാം പു​ര​സ്കാ​രം.

കൂ​ടാ​തെ, മി​ക​ച്ച പ​രീ​ക്ഷ​ണാ​ത്മ​ക ചി​ത്ര​ത്തി​ന് സി​നി​മ എ​ക്സ്പെ​രി​മെ​ന്റ്, പ്ര​തി​രോ​ധ പ്ര​മേ​യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന മി​ക​ച്ച ചി​ത്ര​ത്തി​ന് സി​നി​മ ഓ​ഫ് റെ​സി​സ്റ്റ​ന്‍സ് എ​ന്നീ ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളും ന​ല്‍കും. 25000 രൂ​പ​യും വെ​ങ്ക​ല ശി​ൽ​പ​വും പ്ര​ശ​സ്തി പ​ത്ര​വും ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍.

കൂ​ടാ​തെ മ​ല​യാ​ള​ത്തി​ല്‍ നി​ന്നു​ള്ള മി​ക​ച്ച ഡോ​ക്യു​മെ​ന്റ​റി​ക്കും ഹ്ര​സ്വ​ചി​ത്ര​ത്തി​നും 10000 രൂ​പ വീ​ത​വും വെ​ങ്ക​ല ശി​ൽ​പ​വും പ്ര​ശ​സ്തി പ​ത്ര​വും ഉ​ള്‍ക്കൊ​ള്ളു​ന്ന ചെ​ല​വൂ​ര്‍ വേ​ണു പു​ര​സ്കാ​ര​വും ന​ല്‍കും. മേ​ള​യി​ലെ ഫോ​ക്ക​സ് എ​ന്ന മ​ത്സ​രേ​ത​ര വി​ഭാ​ഗ​ത്തി​ല്‍ 16 ഡോ​ക്യു​മെ​ന്റ​റി​ക​ളും 30 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍ശി​പ്പി​ക്കും.

ഗോ​വ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​ള്‍സ് കൊ​റി​യ ഫൗ​ണ്ടേ​ഷ​ന്‍ ഓ​രോ​വ​ര്‍ഷ​വും ന​ട​ത്തു​ന്ന ന​ഗ​രി ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 19 ചി​ത്ര​ങ്ങ​ളു​ടെ പാ​ക്കേ​ജും മേ​ള​യു​ടെ ആ​ര്‍ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​റാ​യ പ്രേ​മേ​ന്ദ്ര മ​ജും​ദാ​ര്‍ ക്യു​റേ​റ്റ് ചെ​യ്ത 10 അ​ന്ത​ര്‍ദേ​ശീ​യ ചി​ത്ര​ങ്ങ​ളു​ടെ പാ​ക്കേ​ജും പ്ര​ഗ​ത്ഭ ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​നും ക്യു​റേ​റ്റ​റു​മാ​യ ആ​ര്‍.​പി അ​മു​ത​ന്‍ ക്യു​റേ​റ്റ് ചെ​യ്ത സം​ഗീ​തം ആ​ധാ​ര​മാ​ക്കി​യ നാ​ല് ചി​ത്ര​ങ്ങ​ളു​ടെ പാ​ക്കേ​ജും ഏ​റ്റ​വും പു​തി​യ അ​ഞ്ച് ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ഡോ​ക്യു​മെ​ന്റ​റി നൗ ​പാ​ക്കേ​ജും മേ​ള​യു​ടെ ഭാ​ഗ​മാ​ണ്.

എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മാ​യി 134 ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ സ​ണ്ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ നി​രൂ​പ​ക​ന്‍ ജി.​പി. രാ​മ​ച​ന്ദ്ര​ന്‍, ച​ല​ച്ചി​ത്ര​കാ​രി​യാ​യ വി​ധു വി​ന്‍സ​ന്റ് എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി പു​ര​സ്കാ​ര​ങ്ങ​ള്‍ നി​ര്‍ണ​യി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ര​ജി എം. ​ദാ​മോ​ദ​ര​ന്‍, വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ധു ജ​നാ​ര്‍ദ​ന​ന്‍, ഡോ. ​ശ്രീ​ദേ​വി, പി. ​അ​ര​വി​ന്ദ്, കെ.​സി. പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe