സൈബർ ആക്രമണം: ജെയ്‌ക്കിന്റെ ഭാര്യ ഗീതുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

news image
Sep 5, 2023, 5:41 am GMT+0000 payyolionline.in

കോട്ടയം > സൈബർ ആക്രമണത്തിനെതിരെ ജെയ്‌ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നൽകിയ പരാതിയിൽ മണർകാട് പൊലീസ് കേസെടുത്തു. സിഐ സി ആർ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

സ്‌ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവൃത്തികൾക്കെതിരെ ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്‌ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്‌ത്രീകളെ അപമാനിക്കുന്നതിനെതിരെ കേരള പൊലീസ് ആക്‌ടിലെ 120 വകുപ്പ് പ്രകാരവുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് കേസെടുത്തിരിക്കുന്നത്.

പൂർണ ഗർഭിണിയായ തനിക്കെതിരെ തുടരുന്ന സൈബർ ആക്രമണം കടുത്ത മാനസിക പ്രയാസമുണ്ടാക്കി എന്ന് കാണിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ​ഗീതു ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ​ഗീതു ജെയ്‌കിനായി വോട്ട് ചോദിക്കുന്നതിന്റെ വീഡിയോ എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ചായിരുന്നു വ്യാപകമായ സൈബർ ആക്രമണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe