സോ​ളാ​ർ കേ​സ്: ഉ​മ്മ​ൻ ചാ​ണ്ടി​യെ കുറ്റമുക്തനാക്കിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു

news image
Sep 2, 2023, 8:51 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ കുറ്റമുക്തനാക്കിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് സമർപ്പിച്ച റിപ്പോർട്ടാണ് തി​രു​വ​ന​ന്ത​പു​രം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോടതി അംഗീകരിച്ചത്. കേസിൽ പരാതിക്കാരിയുടെ വാദം കേട്ട ശേഷമാണ് സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചത്. ഉമ്മൻചാണ്ടിക്കെതിരായ പീഡനാരോപണങ്ങൾക്ക് തെളിവില്ലെന്ന് സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2012 സെപ്റ്റംബർ 19ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മൊ​ഴി​യി​ൽ പ​റ​ഞ്ഞ ദി​വ​സം പ​രാ​തി​ക്കാ​രി ക്ലി​ഫ്ഹൗ​സി​ൽ എ​ത്തി​യി​രു​ന്നി​ല്ലെ​ന്നാ​ണ് സി.​ബി.​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. പീ​ഡി​പ്പി​ക്കു​ന്ന​ത് മു​ൻ എം.​എ​ൽ.​എ പി.​സി. ജോ​ർ​ജ് ക​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്​ എ​ല്ലാം അ​റി​യാ​മെ​ന്നു​മു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യും ത​ള്ളി. താ​ൻ ദൃ​ക്സാ​ക്ഷി​യാ​ണെ​ന്ന​ത് ക​ള​വെ​ന്നാ​യി​രു​ന്നു ജോ​ർ​ജ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ന​ൽ​കി​യ മൊ​ഴി.

സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ ആരോപണവിധേയരായ ബി.​ജെ.​പി നേ​താ​വ്​ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​, എ.​ഐ.​സി.​സി. ജ​ന.​സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, അ​ടൂ​ർ പ്ര​കാ​ശ് എം.​പി, ഹൈ​ബി ഈ​ഡ​ൻ എം.​പി, എ.​പി. അ​നി​ൽ​കു​മാ​ർ എം.​എൽ.എ എന്നിവർക്ക് സി.​ബി.​ഐ നേരത്തെ ക്ലീ​ൻ​ചി​റ്റ് നൽകിയിരുന്നു. ഇ​തോ​ടെ സോ​ളാ​ർ പീ​ഡ​ന​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ​ കേ​സു​ക​ളി​ലെ​യും പ്ര​തി​ക​ളെ സി.​ബി.​ഐ കു​റ്റ​മു​ക്ത​രാ​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​ച്ച സോ​ളാ​ർ പീ​ഡ​ന പ​രാ​തി​ക​ൾ ഫ​ല​ത്തി​ൽ അ​പ്ര​സ​ക്ത​മാ​യി. പ​രാ​തി​ക്കാ​രി​യും സി.​പി.​എ​മ്മും ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും അ​പ്പാ​ടെ ത​ള്ളു​ക​യാ​ണ്​ സി.​ബി.​ഐ.

പീ​ഡ​ന പ​രാ​തി​യി​ൽ അ​ബ്ദു​ല്ല​ക്കു​ട്ടി​ക്കെ​തി​രെ​യാ​ണ്​ സി.​ബി.​ഐ ആ​ദ്യം കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം മാ​സ്​​ക​റ്റ് ഹോ​ട്ട​ലി​ൽ വെ​ച്ച് അ​ബ്​​ദു​ല്ല​ക്കു​ട്ടി പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന്​ സി.​ബി.​​ഐ ക​ണ്ടെ​ത്തി. ആ​റ്​ കേ​സു​ക​ളാ​ണ്​ ​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ആ​റ് കേ​സു​ക​ളി​ലും പ​രാ​തി​ക്കാ​രി​യു​ടെ മു​ഴു​വ​ൻ വാ​ദ​ങ്ങ​ളും ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ളും ത​ള്ളി​യാ​ണ് സി.​ബി.​ഐ റി​പ്പോ​ർ​ട്ട്. സോ​ളാ​ർ ​കേ​സ്​ അ​ന്വേ​ഷി​ച്ച ജ​സ്റ്റി​സ്​ ശി​വ​രാ​ജ​ൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളാ​ണ്​ പ​രാ​തി​ക്കാ​രി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പി​ണ​റാ​യി സ​ർ​ക്കാ​ർ സി.​ബി.​ഐ​ക്ക്​ വി​ട്ട​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe