കോഴിക്കോട്: പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. വയനാട് മാനന്തവാടി അഞ്ചുകുന്ന് സ്വദേശി റഷീദ്(57) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു അപകടം നടന്നത്. താമരശ്ശേരി കൈതപ്പൊയിൽ-നോളജ് സിറ്റി റോഡിലായിരുന്നു സംഭവം.ഉടൻ തന്നെ മറ്റ് യാത്രക്കാർ ചേർന്ന് സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ റംല പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് വൻ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Aug 27, 2026, 12:48 pm GMT+0000
payyolionline.in
ഓട്ടോയ്ക്ക് ഫിറ്റ്നസ് നിഷേധിച്ചു: ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ട്രാൻസ്പോർട്ട ..
42 വർഷത്തെ ഒളിവുജീവിതത്തിന് വിരാമമാവുമോ? സുകുമാരക്കുറുപ്പിനോട് സാമ്യമുള്ളയാൾ ..
