വയനാട്ടിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

news image
Apr 18, 2024, 7:23 am GMT+0000 payyolionline.in

കൽപ്പറ്റ: വയനാട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി സ്വദേശിനി ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മിയയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe