സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ഇ​നി ചോ​ള​വും ചെ​റു​പ​യ​റും

news image
Jun 14, 2023, 3:32 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ചോ​ള​വും ചെ​റു​പ​യ​റും ഉ​ൾ​െ​പ്പ​ടു​ത്തും. വ​ർ​ഷ​ത്തി​ൽ 46 ദി​വ​സം മു​ട്ട ന​ൽ​കു​ന്ന​ത് 80 ദി​വ​സ​മാ​യി കൂ​ട്ടാ​നും ആ​ലോ​ച​ന​യു​ണ്ട്. കു​ട്ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രി​ഷ്കാ​രം വ​രു​ത്തു​ന്ന​ത്.

ചോ​ളം ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​െ​പ്പ​ടു​ത്ത​ണ​മെ​ന്ന​ത് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ആ​ലോ​ച​ന​യി​ലു​ള്ള​താ​ണ്. എ​ന്നാ​ൽ, ചെ​റു​പ​യ​ർ ആ​ദ്യ​മാ​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. മു​ത്താ​റി​യും അ​രി​​ച്ചോ​ള​വും ഭ​ക്ഷ​ണ​ത്തി​ൽ വേ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ർ​ണാ​ട​ക സി​വി​ൽ സ​ൈ​പ്ല​സ് കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് ഗു​ണ​നി​ല​വാ​ര​മു​ള്ള സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​ത്ത​തി​നാ​ലാ​ണ് ഇ​ത് പി​ൻ​വ​ലി​ച്ച​ത്.

59 ല​ക്ഷം സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 11,256 മെ​ട്രി​ക് ട​ൺ ചോ​ളം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​െ​പ്പ​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ 7734 മെ​ട്രി​ക് ട​ൺ പ്രൈ​മ​റി വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ക​ത്ത​യ​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. 2023 എ​ന്ന​ത് ചോ​ള​ത്തി​ന്റെ അ​ന്താ​രാ​ഷ്ട്ര വ​ർ​ഷ​മാ​യാ​ണ് ആ​ച​രി​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ചോ​ളം ഉ​ൾ​െ​പ്പ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ​ത​ന്നെ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന്റെ ആ​വ​ശ്യ​ത്തോ​ട് കേ​ന്ദ്രം മു​ഖം തി​രി​ക്കു​ക​യാ​ണെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. കൂ​ൺ, തേ​ൻ അ​ട​ക്ക​മു​ള്ള​വ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​െ​പ്പ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്രം പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഈ ​സാ​ധ​ന​ങ്ങ​ൾ എ​ങ്ങ​നെ ല​ഭ്യ​മാ​ക്കും എ​ന്ന​തി​നെ​പ്പ​റ്റി മാ​ത്രം ആ​ർ​ക്കും ഉ​ത്ത​ര​മി​ല്ല. വി​ള​ർ​ച്ച, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് എ​ന്നി​വ മ​റി​ക​ട​ക്കാ​നാ​ണ് ചെ​റു​പ​യ​ർ ഉ​ൾ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​നം ആ​ലോ​ചി​ക്കു​ന്ന​ത്. ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യി​ൽ സ​ലാ​ഡ് രൂ​പ​ത്തി​ൽ ന​ൽ​കാ​നും വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ സാ​മ്പാ​റി​ൽ ഉ​ൾ​െ​പ്പ​ടു​ത്തി ന​ൽ​കാ​നു​മാ​ണ് ആ​ലോ​ച​ന. പാ​ൽ പൂ​ർ​ണ​മാ​യും പോ​ഷ​ക​സ​മൃ​ദ്ധ​മ​ല്ലെ​ന്നും ഇ​തി​നാ​ലാ​ണ് ചെ​റു​പ​യ​ർ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന് ചെ​റു​പ​യ​ർ പ്രാ​പ്യ​മാ​യ വി​ല​യി​ൽ ല​ഭി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ചോ​ള​വും ചെ​റു​പ​യ​റും ന​ൽ​കു​ന്ന ദി​വ​സം ചോ​റും ഗോ​ത​മ്പും ന​ൽ​കാ​ത്ത രൂ​പ​ത്തി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്തും. ഒ​മ്പ​താം ക്ലാ​സു​കാ​ർ​ക്കും പ​ത്താം ക്ലാ​സു​കാ​ർ​ക്കും കൂ​ടി മു​ട്ട ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​തും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe