തിരുവനന്തപുരം: കൊറിയർ സർവീസിനെത്തിയ വീട്ടിലെ യുവതിയോട് ഡെലിവറി ജീവനക്കാരന് പ്രണയം. വീട്ടമ്മയാണെന്നറിഞ്ഞിട്ടും ശല്യം തുടർന്നു. ഒടുവിൽ പ്രേമാഭ്യർഥന നിരസിച്ചതിന്റെ വിരോധത്താൽ യുവതിയെ താമസസ്ഥലത്തു ചെന്ന് കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് എംഎസ്കെ നഗർ സ്വദേശി അക്ഷയ് ജിത്ത്(26) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. സ്വകാര്യ കൊറിയർ കമ്പനിയിലെ ഡെലിവറി ജോലിക്കാരനായ യുവാവ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയെ രണ്ട് വർഷം മുമ്പാണ് പ്രതി പരിചയപ്പെടുന്നത്. പിന്നാലെ നിരന്തരം ഫോൺ ചെയ്യുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു.പല തവണ യുവതിയോട് പ്രേമാഭ്യർഥന നടത്തി. ഇവർ പ്രേമാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസവും കൊല്ലുമെന്ന് മെസേജ് അയച്ച ശേഷമാണ് തിങ്കളാഴ്ചയോടെ ഇയാൾ വീടിന് സമീപത്തെത്തിയത്. ഉച്ചയോടെ എത്തിയ പ്രതി വീട്ടമ്മയെ അക്രമിക്കാൻ ശ്രമിച്ചു. കുതറിമാറിയ ഇവരെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ നിലവിളി കേട്ട് സമീപത്തുള്ളവർ എത്തുമ്പോൾ പ്രതി രക്ഷപ്പെട്ടു. പിന്നാലെ ഇവർ തുമ്പ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ സമാനമായ പരാതികൾ നേരത്തെയുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
- Home
- Latest News
- സ്ഥിരം കൊറിയറുമായെത്തി, വീട്ടമ്മയോട് ഡെലിവറി ബോയ്ക്ക് പ്രേമം; നിരസിച്ചതോടെ കൊല്ലാൻ ശ്രമം, മണക്കാട് സ്വദേശി പിടിയിൽ
സ്ഥിരം കൊറിയറുമായെത്തി, വീട്ടമ്മയോട് ഡെലിവറി ബോയ്ക്ക് പ്രേമം; നിരസിച്ചതോടെ കൊല്ലാൻ ശ്രമം, മണക്കാട് സ്വദേശി പിടിയിൽ
Share the news :
Dec 24, 2025, 1:47 pm GMT+0000
payyolionline.in
6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രിക്കല്‍ ഇന്‍ ..
സഹകരണ ബാങ്കുകളിൽ അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് ജനറൽ മാനേജർ, കാഷ്യർ, ..
Related storeis
സഹകരണ ബാങ്കുകളിൽ അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് ജനറൽ മാനേജ...
Dec 24, 2025, 1:53 pm GMT+0000
6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രി...
Dec 24, 2025, 1:19 pm GMT+0000
ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; വർഗീയ ആക്രമണങ്ങൾക്കെതിരെ ക...
Dec 24, 2025, 12:56 pm GMT+0000
തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായി ശബരീനാഥൻ
Dec 24, 2025, 12:20 pm GMT+0000
ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പ...
Dec 24, 2025, 12:16 pm GMT+0000
ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
Dec 24, 2025, 12:14 pm GMT+0000
More from this section
പഴംപൊരിയും ഉഴുന്നുവടയും വില്ലനോ?: പ്രമേഹത്തിന് പ്രധാന കാരണം ഇതെന്ന്...
Dec 24, 2025, 11:15 am GMT+0000
171 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം; ഫെബ്രുവരി 4 വരെ അപേക്ഷിക്കാം
Dec 24, 2025, 10:44 am GMT+0000
കേരളത്തിൽ കോഴിയുടെ വില ഉയർന്നേ
Dec 24, 2025, 10:39 am GMT+0000
വാളയാർ ആൾക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധന...
Dec 24, 2025, 10:36 am GMT+0000
ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില
Dec 24, 2025, 10:00 am GMT+0000
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക...
Dec 24, 2025, 9:36 am GMT+0000
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകു...
Dec 24, 2025, 8:34 am GMT+0000
ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു, 40,000 രൂപയ...
Dec 24, 2025, 7:54 am GMT+0000
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു
Dec 24, 2025, 7:52 am GMT+0000
പ്രയത്നം വിഫലമായി: വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ...
Dec 24, 2025, 7:47 am GMT+0000
ശബരിമല സ്വർണക്കൊള്ള: എസ്ഐടി സംഘം ബെല്ലാരിയിൽ, ഗോവർധന്റെ റൊഡ്ഡം ജ്വല...
Dec 24, 2025, 7:16 am GMT+0000
ഒരു ലക്ഷം കടന്ന് കുതിക്കുന്നു, സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ;...
Dec 24, 2025, 7:03 am GMT+0000
വിഡിയോ/ ഫോട്ടോ എ.ഐ ആണോ? ജെമിനിയോട് ചോദിക്കാം
Dec 24, 2025, 6:47 am GMT+0000
തുരങ്കപാത നിര്‍മാണം; ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും
Dec 24, 2025, 6:35 am GMT+0000
പുലിയെ കണ്ടെന്ന് വീട്ടുകാർ; നാട് പരിഭ്രാന്തിയിൽ
Dec 24, 2025, 5:38 am GMT+0000
