സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങി മോദി; ‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’

news image
Jan 23, 2026, 7:00 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ല. എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അഴിമതിയിൽ നിന്നുള്ള മോചനമാണെന്നും നരേന്ദ്രമോദി പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും ​ഗുരുവിനേയും പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസം​ഗം. പ്രസം​ഗത്തിനിടെ സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങിയ മോദി പദ്മനാഭ സ്വാമിയുടെ പാവന ഭൂമിയിൽ വരാനായത് സൗഭാഗ്യമാണെന്നും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe