സ്റ്റൈപൻഡ് മുടങ്ങി; കോ​ഴി​ക്കോ​ട് മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാർ സമരത്തിലേക്ക്

news image
Mar 21, 2024, 5:01 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്റ്റൈ​പ​ൻ​ഡ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ഹൗ​സ് സ​ർ​ജ​ൻ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്. ഫെ​ബ്രു​വ​രി​യി​ലെ സ്റ്റൈ​പ​ൻ​ഡ് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

222 ഹൗ​സ് സ​ർ​ജ​ന്മാ​രാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള​ത്. സ്റ്റൈ​പ​ൻ​ഡ് വൈ​കി​യ​തോ​ടെ ഹൗ​സ് സ​ർ​ജ​ൻ​മാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ്ര​പ്പോ​സ​ൽ ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും എ​ന്ന് ല​ഭ്യ​മാ​ക്കും എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു​റ​പ്പും ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നും ഹൗ​സ് സ​ർ​ജ​ൻ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടു ദി​വ​സ​ത്തി​ന​കം സ്റ്റൈ​പ​ൻ​ഡ് ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe