ന്യൂഡൽഹി: ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നതിനും പ്രശ്നങ്ങൾ നേരിട്ട് അറിയുന്നതിനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വകാര്യ വാട്‌സ്ആപ്പ് ചാനൽ തുടങ്ങി. വെള്ളിയാഴ്ചയാണ് ചാനൽ തുടങ്ങിയ വിവരം ബന്ധപ്പെട്ടവർ പുറത്തുവിട്ടത്.
ഡൽഹി സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കാനാണ് പുതിയ ചാനൽ ആരംഭിച്ചത്. നേരത്തേതന്നെ ഡൽഹി മുഖ്യമന്ത്രിയുടെ പേരിലുള്ള ചാനൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ തുടങ്ങിയത് അരവിന്ദ് കെജ്രിവാളിന്റെ സ്വകാര്യ വാട്ട്സ്ആപ്പ് ചാനലാണെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
തന്റെ ചാനലിലൂടെ ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. കുട്ടികൾക്കായി ആം ആദ്മി പാർട്ടി ലോകോത്തര സ്‌കൂളുകൾ ആരംഭിക്കുമെന്നും പ്രാദേശിക ക്ലിനിക്കുകളും ആശുപത്രികളും നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഒന്നാമത്തെ രാജ്യം ഇന്ത്യയാണെന്നും അതിൽ കുറഞ്ഞതൊന്നും നമ്മൾ അർഹിക്കുന്നില്ലെന്നും കെജ്‌രിവാൾ തന്റെ വാട്ട്‌സ്ആപ്പ് ചാനലിൽ പോസ്റ്റ് ചെയ്തു.