സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല: പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി

news image
Jan 10, 2025, 10:21 am GMT+0000 payyolionline.in

ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്കുള്ള അംഗീകാരം നിരസിച്ച തീരുമാനത്തെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹരജികൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. നേരത്തെ പുറപ്പെടുവിച്ച വിധിയിൽ, സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അനുമതി നൽകുന്നതിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

സ്വവർഗ വിവാഹം സംബന്ധിച്ച 2023ലെ വിധിയെ ചോദ്യം ചെയ്തുള്ള ഹരജികൾ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി നാഗരത്‌ന, പി.എസ് നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. നേരത്തേ പുറപ്പെടുവിച്ച വിധി നിയമാനുസൃതമാണെന്നും കൂടുതൽ ഇടപെടൽ ആവശ്യമില്ലെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

2023 ഒക്ടോബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകാൻ വിസമ്മതിച്ച് വിധി പ്രഖ്യാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe