ദില്ലി: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ പിന്നിൽ ഇരിപ്പിടം നൽകിയെന്ന് ആക്ഷേപം. കേന്ദ്രന്ത്രിമാർക്കും, വിശിഷ്ടാതിഥികൾക്കും പിന്നിൽ സീറ്റ് നൽകിയതിൽ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം. ഒളിംപിക്സ് കായിക താരങ്ങൾക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചതെന്ന് ഔദ്യോഗിക വിശദീകരണം. പ്രോട്ടോകോൾ പ്രകാരം ഇരിക്കേണ്ടത് ആദ്യ നിരയിലാണ്.
