സ്വർണത്തിന് ഇന്ന് നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

news image
Jan 21, 2023, 5:47 am GMT+0000 payyolionline.in

കൊ​ച്ചി: സർവകാല റെക്കോർഡ് വിലയുടെ തൊട്ടരികിൽ എത്തിയ ശേഷം സ്വർണത്തിന് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,225 രൂപയും പവന് 41,800 രൂപയുമായി.

ഇന്നലെ പവന് 280 രൂപ വർധിച്ച് 41,880 രൂപയും ഗ്രാമിന് 35 രൂപ വർധിച്ച് 5235രൂപയും ആയിരുന്നു. 2020 ആഗസ്റ്റിലായിരുന്നു ഏറ്റവും ഉയർന്ന വില. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു.

ജനുവരി രണ്ടിലെ വിലയായ 40,360 ആണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണവില.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe