സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; മൂന്ന് മാസത്തിനിടയിലെഏറ്റവും കുറഞ്ഞ വില

news image
Jul 24, 2024, 6:48 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 2200 രൂപയോളം ഇന്നലെ പവന് കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51960 രൂപയാണ്.

കഴിഞ്ഞ ബുധനാഴ്ച 55,000  എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു. ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതായി പ്രഖ്യാപിച്ചത് വിലയിൽ വലിയ വ്യത്യാസം ഉണ്ടാക്കി ആറ് ദിവസങ്ങൾക്കുള്ളിൽ  3,040 രൂപ കുറഞ്ഞു.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6495 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5395  രൂപയാണ്. വെള്ളിയുടെ വില മൂന്ന് രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂലൈ 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 – ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില 53,600 രൂപ
ജൂലൈ 5 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,600 രൂപ
ജൂലൈ 6 – ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 54,120 രൂപ
ജൂലൈ 7 –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,120 രൂപ
ജൂലൈ 8 –  ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 9 –  ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി  വില 53,680 രൂപ
ജൂലൈ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,680 രൂപ
ജൂലൈ 11 –  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,840 രൂപ
ജൂലൈ 12 –  ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54,080 രൂപ
ജൂലൈ 13 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 14 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 15 –  ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 54,000 രൂപ
ജൂലൈ 16 –  ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 54,280 രൂപ
ജൂലൈ 17 –  ഒരു പവന് സ്വർണത്തിന് 720 രൂപ ഉയർന്നു. വിപണി വില 55,000 രൂപ
ജൂലൈ 18 –  ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,880 രൂപ
ജൂലൈ 19 –  ഒരു പവന് സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 54,520 രൂപ
ജൂലൈ 20 –  ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 54,240 രൂപ
ജൂലൈ 21 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,240 രൂപ
ജൂലൈ 22 –  ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 54,160 രൂപ
ജൂലൈ 23 –  ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 23 –  ഒരു പവന് സ്വർണത്തിന് 2000 രൂപ കുറഞ്ഞു. വിപണി വില 51,960 രൂപ
ജൂലൈ 24 –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,960 രൂപ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe