സ്വർണവില കുതിച്ചുയരുന്നു; പവന് 58,400 രൂപ

news image
Oct 21, 2024, 5:50 am GMT+0000 payyolionline.in

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന് 58,000 രൂപയും കടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാപാരം. ഇന്ന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 58,400 എന്ന സർവ്വകാല റെക്കോർഡിലെത്തി. ഒരു ഗ്രാം സ്വർണത്തിന്  20 രൂപ വർധിച്ച് 7300 രൂപയായി.

 

ഈ മാസം ആദ്യം മുതൽ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഒക്ടോബർ ഒന്നിന് 56,400 രൂപയാണ് രേഖപ്പെടുത്തിയത്.  56,960 രൂപയായിരുന്നു ഒക്ടോബർ നാലിലെ വില. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 5, 6, 12,13, 14 തീയതികളിൽ വില 56,960 രൂപയിലെത്തി.  ഒക്ടോബർ 16നാണ് 57000 കടന്നത്. ശനിയാഴ്ച 58000വും കടന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ആഗോളവിപണിയുടെ ചുവട് പിടിച്ച് സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നുണ്ട്. നിലവിൽ നടക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷം വർധിച്ചാൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ പറയുന്നു. ഈ വർഷം അവസാനത്തോടെ ഗ്രാമിന് 7550 മുതൽ 8000 രൂപ വരെ വിലയെത്തുമെന്നാണ് വിലയിരുത്തൽ.

ഈ മാസത്തെ സ്വർണവില പവനിൽ

● 01-10-2024: 56,400

● 02-10-2024: 56,800

● 03-10-2024: 56,880

● 04-10-2024: 56,960

● 05-10-2024: 56,960

● 06-10-2024: 56,960

● 07-10-2024: 56,800

● 08-10-2024: 56,800

● 09-10-2024: 56,240

● 10-10-2024: 56,200

● 11-10-2024: 56,760

● 12-10-2024: 56,960

● 13-10-2024: 56,960

● 14-10-2024: 56,960

● 15-10-2024: 56,760

● 16-10-2024: 57,120

● 17-10-2024: 57,280

● 18-10-2024: 57,920

● 19-10-2024: 58,240

● 20-10-2024: 58,240

● 21-10-2024: 58,400

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe