സൗജന്യമായി മീൻ നൽകിയില്ല, കൊല്ലത്ത് ഭിന്ന ശേഷിക്കാരന് ക്രൂര മർദ്ദനം, മത്സ്യം നശിപ്പിച്ചു, പ്രതി പിടിയിൽ

news image
Sep 7, 2023, 8:44 am GMT+0000 payyolionline.in

പാരിപ്പള്ളി: കൊല്ലം പാരിപ്പള്ളിയിൽ സൗജന്യമായി മീൻ നൽകാത്തതിന്റെ വിരോധത്തിൽ ഭിന്ന ശേഷിക്കാരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. കല്ലുവാതുക്കൽ സ്വദേശി സുധിയാണ് അറസ്റ്റിലായത്. ശാസ്ത്രിമുക്കില്‍ മത്സ്യകച്ചവടം ചെയ്യുന്ന സന്തോഷിനെയാണ് കഴിഞ്ഞ മാസം 13ന് സുധി അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ച് തറയില്‍ തള്ളിയിട്ട് വലിച്ചിഴച്ച് മുതുകിലും വയറ്റിലും ചവിട്ടിയത്. വില്‍പ്പനയ്ക്കായി വച്ചിരുന്ന മീന്‍ മുഴുവന്‍ പ്രതി വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.

നേരത്തെ കൊല്ലം ഇരവിപുരത്ത് വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ അക്രമക്കേസിലെ പ്രതികള്‍ അറസ്റ്റിലായികുന്നു. പുന്തലത്താഴം താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീര്‍ (28), സഞ്ജയ് സിറാജ് (30), ധനീഷ് (29), പുത്തന്‍വീട്ടില്‍ അന്‍ഷാദ് (30), ഇഷാഖ് (36), അനീസ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിറാജിന്റെ സുഹൃത്തുക്കളുടെ കാര്‍, ഇഷാഖും അന്‍ഷാദും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുയര്‍ന്നത്. പിന്നാലെ പ്രകോപിതരായ അന്‍ഷാദും സംഘവും സിറാജിന്റെ സുഹൃത്തുക്കളെ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നു.

ഓഗസ്റ്റ് രണ്ടാം വാരത്തില്‍ കൊല്ലം കടവൂരില്‍ രാത്രി കാറില്‍ സഞ്ചരിക്കവെ നവദമ്പതികളെയും സഹോദരനെയും മദ്യലഹരിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ് കാറിന്റെ ചില്ല് അടിച്ച് തകര്‍ത്ത പ്രതികള്‍ പിടിയിലായിരുന്നു. മങ്ങാട് സ്വദേശി അഖില്‍ രൂപ്, ജമിനി ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. ഹോണ്‍ മുഴക്കിയതിന്റെ പേരിലുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു ആക്രമണമെന്നാണ് പരാതി.

 

കഴിഞ്ഞ വര്‍ഷം കൊല്ലത്ത് വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞിരുന്നു. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ആദ്യം വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ നിശ്ചയം നടത്തിയിരുന്നു. പിന്നീട് യുവാവ് വിദേശത്തേക്ക് പോയി. വിവാഹത്തിനായാണ് ഇയാൾ നാട്ടിലെത്തിയത്. വിവാഹ തലേന്ന് മെഹന്ദി ചടങ്ങിനായി വീട്ടിലെത്തിയ യുവാവും യുവതിയും തമ്മിൽ തർക്കത്തിലായി. മധ്യസ്ഥശ്രമത്തിനായി ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഒന്നിച്ചിരുന്ന അവസരത്തിലാണ് പ്രശ്നമുണ്ടായത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe