സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ച പ​​രോ​​ൾ സൂപ്രണ്ടിന് തടയാനാവില്ല: ഹൈകോടതി

news image
Mar 9, 2024, 5:42 pm GMT+0000 payyolionline.in

കൊ​​ച്ചി: സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ച പ​​രോ​​ൾ ത​​ട​​വു​​കാ​​ര​​ന്​​ നി​​ഷേ​​ധി​​ക്കാ​​ൻ ജ​​യി​​ൽ സൂ​​പ്ര​​ണ്ടി​​ന് അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്ന്​ ഹൈ​​കോ​​ട​​തി. ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​ന് ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് പൂ​​ജ​​പ്പു​​ര സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി ഹു​​സൈ​​ൻ അ​​ബ്ബാ​​സി​​ന് അ​​നു​​വ​​ദി​​ച്ച പ​​രോ​​ൾ ജ​​യി​​ൽ സൂ​​പ്ര​​ണ്ട് നി​​ഷേ​​ധി​​ച്ച​​തി​​നെ​​തി​​രെ ഭാ​​ര്യ ന​​ൽ​​കി​​യ ഹ​​ര​​ജി അ​​നു​​വ​​ദി​​ച്ചാ​​ണ് ജ​​സ്റ്റി​​സ് ബെ​​ച്ചു കു​​ര്യ​​ൻ തോ​​മ​​സി​​ന്‍റെ ഉ​​ത്ത​​ര​​വ്.

പ​​രോ​​ൾ അ​​നു​​വ​​ദി​​ച്ച ശേ​​ഷം ജ​​യി​​ലി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി മൊ​​ബൈ​​ൽ ഫോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച​​തി​​ന് കേ​​സു​​ണ്ടെ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​യി​​രു​​ന്നു പ​​രോ​​ൾ നി​​ഷേ​​ധി​​ച്ച​​ത്. എ​​ന്നാ​​ൽ ഈ ​​ന​​ട​​പ​​ടി അ​​ധി​​കാ​​ര ദു​​ർ​​വി​​നി​​യോ​​ഗ​​ത്തി​​ന് കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് സിം​​ഗി​​ൾ ബെ​​ഞ്ച് വി​​ല​​യി​​രു​​ത്തി.

പ​​രോ​​ളി​​ലു​​ള്ള പ്ര​​തി തെ​​റ്റാ​​യി വ​​ല്ല​​തും ചെ​​യ്താ​​ൽ തി​​രി​​ച്ചു​​വി​​ളി​​ക്കാ​​ൻ ജ​​യി​​ൽ സൂ​​പ്ര​​ണ്ടി​​ന് അ​​ധി​​കാ​​ര​​മു​​ണ്ട്. എ​​ന്നാ​​ൽ പ​​രോ​​ൾ നി​​ഷേ​​ധി​​ച്ച് പു​​റ​​ത്തു​​വി​​ടാ​​തി​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe