ഹജ്ജ് – 2025: വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പര്‍ 1711 വരെയുള്ളവര്‍ക്ക് അവസരം

news image
Nov 26, 2024, 10:52 am GMT+0000 payyolionline.in

മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പില്‍ വെയ്റ്റിങ് ലിസ്റ്റിലുള്‍പ്പെട്ട ക്രമനമ്പര്‍ 1 മുതല്‍ 1711 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഡിസംബര്‍ 16ന് മുമ്പായി ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,72,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ബ്രാഞ്ചിലോ, ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്.

 

ഇവര്‍ പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിങ് & ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവണ്‍മെന്‍റ് അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയില്‍ അപേക്ഷകനും, നോമിനിയും ഒപ്പിടണം) ഡിസംബര്‍ 18നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നൽകണം.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ല ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ, മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0483-2710717. വെബ്സൈറ്റ്: https://hajcommittee.gov.in.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe