ഹരിയാനയിൽ വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിലേക്ക് മാറ്റി; വോട്ടെണ്ണൽ എട്ടിന്

news image
Aug 31, 2024, 3:52 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടത്താൻ തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഒക്ടോബർ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിനായയിലെയും വോട്ടെണ്ണൽ ഒക്ടോബർ നാലിൽ നിന്ന് ഒക്ടോബർ എട്ടിലേക്കും തെരഞ്ഞെടുപ്പ കമീഷൻ മാറ്റിയിട്ടുണ്ട്.

ഗുരു ജംഭേശ്വരന്‍റെ സ്മരണാർഥം നടത്തുന്ന അസോജ് അമാവാസി ആഘോഷത്തിൽ പങ്കെടുക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം പിന്തുടരുന്ന ബിഷ്‌ണോയി സമുദായത്തിന്‍റെ വോട്ടവകാശത്തെയും പാരമ്പര്യത്തെയും മാനിക്കാനാണ് തീരുമാനമെന്ന് കമീഷൻ വ്യക്തമാക്കി.

ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടത്താൻ നിശ്ചയിച്ച തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ നേരത്തെ സമീപിച്ചിരുന്നു. ഒക്ടോബർ ഒന്നിന് മുമ്പും ശേഷവും അവധി ദിവസങ്ങളായതിനാൽ പോളിങ് ശതമാനത്തെ ബാധിക്കുമെന്നാണ് ഹരിയാന ബി.ജെ.പി അധ്യക്ഷൻ ചൂണ്ടിക്കാട്ടിയത്.

 

ജ​മ്മു ക​ശ്മീ​രി​ൽ മൂ​ന്ന് ഘ​ട്ട​മാ​യും ഹ​രി​യാ​ന​യി​ൽ ഒ​റ്റ ഘ​ട്ട​മാ​യുമാണ് നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. സെ​പ്റ്റം​ബ​ർ 18, 25, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ജ​മ്മു ​ക​ശ്മീ​രി​ലും പുതുക്കിയ തീയതി പ്രകാരം ഒ​ക്ടോ​ബ​ർ അഞ്ചിന് ഹ​രി​യാ​ന​യി​ലും 90 വീ​തം നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വോ​ട്ടെ​ണ്ണ​ൽ ഒ​ക്ടോ​ബ​ർ എട്ടിനാണ്.

ജ​മ്മു ക​ശ്മീ​രി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 24 സീ​റ്റി​ലും ര​ണ്ടി​ൽ 26 സീ​റ്റി​ലും അ​വ​സാ​ന​ ഘ​ട്ട​ത്തി​ൽ 40 സീ​റ്റി​ലു​മാ​കും തെ​ര​ഞ്ഞെ​ടു​പ്പ്. 2014 ന​വം​ബ​ർ- ഡി​സം​ബ​റി​ൽ അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ജ​മ്മു ക​ശ്മീ​രി​ൽ അ​വ​സാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe