വാഷിംങ്ടൺ: ഹഷ്-മണി കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവാളിയെന്ന് കണ്ടെത്തി ന്യൂയോർക്ക് കോടതി. കേസിൽ ട്രംപിന് തടവോ പിഴയോ ഇല്ല. എങ്കിലും പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത് ശിക്ഷിക്കപ്പെട്ട കുറ്റവാളിയായാവും. പ്രസിഡന്റായിരിക്കെ ശിക്ഷിക്കപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. പോൺ താരം സ്റ്റോമി ഡാനിയൽസുമായുള്ള കണക്കിൽ പെടാത്ത പണമിടപാടുകൾ മറച്ചുവെച്ച കേസിലാണ് വിധി.
ബിസിനസ്സ് രേഖകൾ വ്യാജമാമെന്ന് തെളിഞ്ഞ 34 ചാർജുകളിൽ നാല് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമായിരുന്നു. ട്രംപിന് നേരെ ഉയർന്ന ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ ശിക്ഷയിൽ നിന്നും ട്രംപ് രക്ഷപെടുകയായിരുന്നു. ജനുവരി 20 നാണ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്.