കുടിശിക ലഭിക്കാത്തതോടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാരുടെ നീക്കം. ഉപകരണ വിതരണക്കാർ ആശുപത്രികളിലെത്തി. തിരുവനന്തപുരം , കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളജുകളിലാണ് പ്രതിസന്ധി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി ചർച്ച നടത്തുകയാണ്. എറണാകുളം ജിഎച്ചിലും ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ്നേരത്തെ തന്നെ വിതരണക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കോടി കണക്കിന് രൂപയാണ് ഉപകരണ വിതരണ കമ്പനിക്കാർക്ക് സർക്കാർ നൽകാനുള്ളത്. പല തവണ സർക്കാരുമായി വിതരണക്കാർ ചർച്ച നടത്തിയെങ്കിലും പണം നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് വിതരണക്കാർ കടന്നിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് നേരത്തെ നൽകിയിരുന്ന ഉപകരണങ്ങൾ തിരിച്ചെടുക്കാനാണി വിതരണക്കാർ തീരുമാനിച്ചിരിക്കുന്നത്.2024 ജൂലൈ ഒന്നു മുതൽ 159 കോടി രൂപ കുടിശ്ശിക ഉണ്ടെന്നാണ് വിതരണക്കാർ പറയുന്നത്. ഉപകരണങ്ങൾ തിരിച്ചെടുത്താൽ ഹൃദയ ചികിത്സ മുടങ്ങും. സെപ്റ്റംബർ മുതൽ പുതിയ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നില്ല. നേരത്തെയുണ്ടായിരുന്ന സ്റ്റോക്കുകളുടെ പണം പോലും നൽകാനുണ്ടെന്നാണ് കമ്പനിക്കാർ പറയുന്നത്. അതിനാൽ ഉപകരണങ്ങൾ തിരിച്ചെടുത്തേ മതിയാകൂ എന്ന നിലപാടിലാണ് വിതരണക്കാർ. ഒക്ടോബർ നാലുവരെയായിരുന്നു സമയം നൽകിയിരുന്നത്. എന്നാൽ കുടിശ്ശികയിൽ തീരുമാനമായില്ല.
- Home
- Latest News
- ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാരുടെ നീക്കം
ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാരുടെ നീക്കം
Share the news :

Oct 21, 2025, 9:21 am GMT+0000
payyolionline.in
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ട ..
കാത്തിരിപ്പിന് അവസാനം; കേരളത്തില്‍ ഇ-സിം സേവനങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചു
Related storeis
കാത്തിരിപ്പിന് അവസാനം; കേരളത്തില്‍ ഇ-സിം സേവനങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചു
Oct 21, 2025, 9:43 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്ത...
Oct 21, 2025, 9:15 am GMT+0000
ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിൽ സ്ത്രീ മരിച്ച നിലയിൽ, അ...
Oct 21, 2025, 8:55 am GMT+0000
നന്തി ബസാർ കിഴക്കേ തൈക്കണ്ടി റിയാസ് അന്തരിച്ചു
Oct 21, 2025, 8:46 am GMT+0000
പയ്യോളി നഗരസഭ കേരളോത്സവം ആരംഭിച്ചു
Oct 21, 2025, 8:21 am GMT+0000
പിരിവ് ചോദിച്ച് വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം...
Oct 21, 2025, 7:49 am GMT+0000
More from this section
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയിൽ പുസ്തക ചർച്ച ശ്രദ്ധേയമായി
Oct 21, 2025, 6:56 am GMT+0000
കിടക്കകളുടെ എണ്ണം ബാധകമല്ല, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമ...
Oct 21, 2025, 6:53 am GMT+0000
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ചുകയറി അപകടം; 2 യു...
Oct 21, 2025, 6:36 am GMT+0000
പാളയം മാർക്കറ്റ് ഇനി കല്ലുത്താൻ കടവിൽ; കോഴിക്കോട് പാളയത്ത് വൻ പ്രതി...
Oct 21, 2025, 6:10 am GMT+0000
പേരാമ്പ്രയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
Oct 21, 2025, 5:32 am GMT+0000
സ്വര്‍ണ വേട്ട അവസാനിച്ചിട്ടില്ല! ഒറ്റ ദിവസം കൊണ്ട് കൂടിയത് 1,520 രൂ...
Oct 21, 2025, 5:31 am GMT+0000
ക്ഷേത്രമുറ്റം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് തലയില്‍ പൊട്ടി വീണു:...
Oct 21, 2025, 5:05 am GMT+0000
തെയ്യം തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണ...
Oct 21, 2025, 4:13 am GMT+0000
കൊയിലാണ്ടി നഗരത്തിന്റെ സ്വപ്ന പദ്ധതി; നഗരസഭ ഷോപ്പിംഗ് കോംപ്ലെക്സ്...
Oct 21, 2025, 3:58 am GMT+0000
ദീപാവലി: മുംബൈയിൽ വായു ഗുണനിലവാരം താഴ്ന്നു
Oct 21, 2025, 3:26 am GMT+0000
മുഖം മിനുക്കി കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രം; ന്യൂ പാളയം മാർക്...
Oct 21, 2025, 3:25 am GMT+0000
സംസ്ഥാനത്ത് മഴ തുടരും: 12 ജില്ലകളിൽ യെല്ലോ അലർട്ട്
Oct 21, 2025, 2:06 am GMT+0000
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിപാടിയിൽ തിക്കിലും തിരക്കിലും...
Oct 21, 2025, 2:00 am GMT+0000
തദ്ദേശതെരഞ്ഞെടുപ്പ് അന്തിമവോട്ടർപട്ടിക 25ന്
Oct 21, 2025, 1:58 am GMT+0000
ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെ; പോറ്റിയും കൂട്ടുപ്രതികളും ഗൂ...
Oct 21, 2025, 1:48 am GMT+0000