കണ്ണൂർ : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹോട്ടലുകളിലും തട്ടു കടകളിലും റെസ്റ്റോറന്റുകളിലും നടന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പഴുതടച്ചുള്ള പരിശോധന.ഇതുവഴി 82 സ്ഥാപനങ്ങൾ അടച്ചു പൂട്ടി. നടത്തിപ്പിലും ഭക്ഷണ സാധനങ്ങളുടെ സൂക്ഷിപ്പിലും ഗുണ നിലവാരത്തിലും അപാകത കണ്ടെത്തിയ 264 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തികൊണ്ടുള്ള നോട്ടീസ് നൽകി.
പൊതുജനങ്ങൾക്ക് ‘ഈറ്റ് റൈറ്റ് കേരള ‘ എന്ന മൊബൈൽ ആപ്പ് വഴി ഫോട്ടോയും വീഡിയോയും ഉൾപ്പെടുത്തി പരാതി നൽകാനുള്ള സംവിധാനവും ഭക്ഷ്യ സുരക്ഷ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
പരിശോധനകൾ ശക്തമായി തുടരുകയും ചെയ്യും.
കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ ഇന്നലെ നടത്തിയ പരിശോധനയിൽ പഴകിയ ഇറച്ചി ഉൾപ്പെടെ പിടി കൂടിയിരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പേരു വിവരങ്ങളും ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തു വിടുന്നുണ്ട്.