പേരാമ്പ്ര: കഴിഞ്ഞ ദിവസം കാർത്തിക ഹോട്ടലിൽ നിന്നും മോഷണം പോയ വസ്തുക്കളുമായി നാടോടി സ്ത്രീകൾ പിടിയിലായി. പേരാമ്പ്ര യുടെ പല ഭാഗങ്ങളിലും ചെറിയ ചെറിയ മോഷണങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ പെടുകയും ഇതിനെതിരെ പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു തോമസിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ ശക്തമായ പെട്രോളിങ് നടത്തിയിരുന്നു.
ആക്രിക്കടകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതിൽ മേപ്പയൂരിലെ ഒരു ആക്രി കടയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരായ എസ്. ഐ. സുജിലേഷ്, എസ്. മണിലാൽ, വിജേഷ്, വനിതാ പോലീസുകാരായ രാധിക, സുജില്ല എന്നിവർ ഉൾപ്പെട്ട സംഘം മോഷണ വസ്തുക്കൾ കണ്ടെത്തി. മോഷണ വസ്തുക്കൾ വിൽപ്പന നടത്തിയ നാടോടി സ്ത്രീകളായ മഞ്ജുള, പാർവതി, റാണി എന്നിവരെ പോലീസ്
അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിൽ രാത്രിയും പകലുമായി ശക്തമായ പെട്രോളിങ് നടത്തുന്നതാണെന്ന് പോലീസ് അറിയിച്ചു.