ഹർത്താൽ തുടങ്ങി; ദേശീയപാതയിൽ കല്ലേറിൽ ലോറിയുടെ ചില്ലുകൾ തകർന്നു; ഡ്രൈവർക്ക് കണ്ണിന് പരിക്ക്

news image
Sep 23, 2022, 3:00 am GMT+0000 payyolionline.in

പയ്യോളി: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഹർത്താലിന്റെ ഭാഗമായി തിക്കോടിയിൽ ലോറിക്ക് നേരെ കല്ലെറിഞ്ഞു. ഡ്രൈവർക്ക് കല്ലേറിൽ കണ്ണിനു പരിക്കേറ്റു.ലോറിയുടെ മുൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നു.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കൊച്ചി വൈപ്പിനിൽ നിന്ന് മംഗലാപുരത്തേക്ക് മത്സ്യം കയറ്റി പോവുകയായിരുന്നു ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ഡ്രൈവർ തിരൂർ സ്വദേശി വിജീഷ് (36) നാണ് കണ്ണിന് പരിക്കേറ്റത്.ക്‌ളീനർ അമ്പലപ്പുഴ സ്വദേശി ബിജു (49) വും ലോറിയിൽ ഉണ്ടായിരുന്നു.ആലപ്പുഴ സ്വദേശി അജാസിന്റെ ഉടമസ്ഥതയിലുള്ള മദീന ലോറിക്ക് നേരെയാണ് ആക്രമണം നടന്നത്.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe