1000 രൂപ ഓണം അലവന്‍സ്; കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിച്ചു

news image
Aug 23, 2026, 3:26 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയിലെ ബസ് വാഷിങ് ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ബസ് വാഷിങ് ജീവനക്കാർക്ക് വീണ്ടും ഉത്സവബത്ത നൽകുന്നത്. ഇവർക്ക് 1,000 രൂപ ഓണം അലവൻസ് നൽകാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

 

​സ്ഥിരം, താത്കാലിക ജീവനക്കാർക്ക് പുറമേ ഇത്തവണ പെൻഷൻകാർക്കും ഉത്സവബത്ത നൽകാൻ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷനിലെ അടിസ്ഥാന വിഭാഗമായ വാഷിങ് ജീവനക്കാരെക്കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. 2019-ന് ശേഷമാണ് പെൻഷൻകാർക്ക് ഉത്സവബത്ത തിരികെ ലഭിക്കുന്നത്.

​ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഉത്സവബത്തയ്ക്കും അഡ്വാൻസിനുമായി 33.92 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് വാഷിങ് ജീവനക്കാർക്കുള്ള തുക വകയിരുത്തുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ അർപ്പണബോധം പരിഗണിച്ചാണ് അനുകൂല തീരുമാനം. മന്ത്രിസഭാ തീരുമാനപ്രകാരം സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാൻ 21.5 കോടി രൂപയും, പെൻഷൻകാർക്ക് 1,250 രൂപ ഉത്സവബത്ത നൽകാൻ 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി മുൻപ് അനുവദിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe