തിരുവനന്തപുരം: വിവിധ വിമാനത്താവളങ്ങളിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ്, ലോഡർ തസ്തികകളിൽ നിയമനം നടത്തുന്നു. 10,12 ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. രാജ്യത്താകെ 1446 ഒഴിവുകളുണ്ട്. എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് തസ്തികയിൽ 1017 ഒഴിവുകളും, ലോഡർ തസ്തികയിൽ 429 ഒഴിവുകളും ഉണ്ട്. ഐജിഐ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് നിയമനം. സെപ്റ്റംബർ 21നകം അപേക്ഷ നൽകണം. അപേക്ഷകർക്ക് എയർലൈൻ, എവിയേഷൻ സർട്ടിഫിക്കറ്റ്, മുൻപരിചയം എന്നിവ ആവശ്യമില്ല. ഒരേസമയം 2 തസ്തികകൾക്കും അപേക്ഷ നൽകാം. അപേക്ഷകൾ ഓൺലൈനിൽ http://igiaviationdelhi.com സമർപ്പിക്കേണ്ടതാണ്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷ ഫീസ് എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് 350 രൂപ. ലോഡർ 250 രൂപ. Email: [email protected]
എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ്
🌐എയർലൈൻ ടിക്കറ്റ് റിസർവേഷൻ, പാസ്സഞ്ചർ ചെക്ക് ഇൻ, ബോർഡിംഗ് തുടങ്ങിയ മറ്റു ടെർമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ ഉൾപ്പെടുന്നതാണ് ജോലി.
ഹയർ സെക്കന്ററി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സിനു ശേഷം ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷ നൽകാം. അപേക്ഷകരുടെ പ്രായം 18നും 30 ഇടയിൽ. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് നിയമനം. ഒബജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലാണ് പരീക്ഷ.
100 മാർക്കിനുള്ള 100 ചോദ്യങ്ങൾ. പരീക്ഷ എഴുതാൻ 90 മിനിറ്റ് സമയം ഉണ്ടാകും. പൊതുബോധം, വ്യോമയാന മേഖലയിലെ അറിവ്, അഭിരുചിയും യുക്തിയും, ജനറൽ ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങളിൽ നിന്നു 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷ സിലബസ്സ് ഹയർ സെക്കണ്ടറി നിലവാരത്തിൽ ഉള്ളതാണ്. നെഗറ്റീവ് മാർക്കില്ല. എഴുത്തു പരീക്ഷയിൽ വിജയിച്ചാൽ അഭിമുഖം ഉണ്ടാകും. എഴുത്തുപരീക്ഷക്ക് 70 ഇൻ്റർവ്യൂവിന് 30 എന്നീ അനുപാതത്തിലാണ് മാർക്ക്.
എയർപോർട്ട് ലോഡർ
🌐പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 20 നും 40 ഇടയിലാവണം. ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനു എഴുത്തുപരീക്ഷ മാത്രമാണ് ഉണ്ടാകുക. പരീക്ഷ സമ്പ്രദായം എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫിനുള്ള പരീക്ഷയ്ക്ക് സമാനമായിരിക്കും. ചോദ്യങ്ങളുടെ നിലവാരം പത്താം ക്ലാസ്സ് സിലബസ് അനുസരിച്ചാണ്.