10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല

news image
Sep 16, 2025, 10:20 am GMT+0000 payyolionline.in

തിരുവനന്തപുരം: 10, 12 ക്ലാസുകളിൽ കുറഞ്ഞത് 75 ശതമാനം ഹാജർ നിർബന്ധമാക്കി സിബിഎസ്ഇ. അടുത്ത വർഷം (2026) മുതൽ ഇത് നടപ്പാക്കും. വിദ്യാർഥികൾക്ക് 75 ശതമാനം ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കില്ല. സ്കൂൾ അറ്റൻഡൻസിനെ സിബിഎസ്ഇ ഇന്റേണൽ അസസ്മെന്റിന്റെ ഭാഗമാക്കി. വിദ്യാർഥികൾ ക്ലാസിൽ കയറാതിരുന്നാൽ ഇന്റേണൽ അസസ്മെന്റ് പൂർത്തിയാക്കാൻ കഴിയില്ല. ആവശ്യമായ ഹാജർ ഇല്ലാത്ത കുട്ടികളെ ‘എസൻഷ്യൽ റിപ്പീറ്റ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. ഈ വിഭാഗത്തിലേക്ക് മാറ്റപ്പെടുന്ന വിദ്യാർത്ഥികൾക്ക് പിന്നീട്സ്വ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് വീണ്ടും പരീക്ഷ എഴുതേണ്ടിവരും. 10, 12 ക്ലാസുകകളിൽ രണ്ട് ബോർഡ്‌ പരീക്ഷകൾ വരികയാണ്. ഇതിന്റെ ഭാഗമായാണ് ഹാജർ നിർബന്ധമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe