11 രൂപ സബ്‌സിഡിയിൽ ‘കെ റൈസ്’ നാളെമുതൽ വിപണിയിൽ

news image
Mar 13, 2024, 11:14 am GMT+0000 payyolionline.in

തിരുവനന്തപുരം:  സപ്ലൈക്കോ വഴി ശബരി കെ റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 11 രൂപ സബ്‌സിഡി നൽകിയാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപ്പന നടത്തി. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കെ റൈസ് നാളെമുതൽ വിപണിയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെ റൈസ് വിതരണത്തിന് ആവശ്യമായ സഞ്ചികളിലെന്ന വാർത്ത അടിസ്ഥാന രഹിതമാണ്‌.  കേരള ബാങ്ക് ഉൾപ്പെടെയുള്ളവർ സഞ്ചി നൽകാൻ താൽപ്പര്യം അറിയിച്ചു. സബ്സിഡി ഇതര സാധനങ്ങൾ റംസാൻ ഈസ്റ്റർ വിഷു പ്രമാണിച്ച് വിലക്കുറവിൽ സപ്ലൈക്കോ വിൽപ്പന തുടങ്ങിയെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമായിരിക്കും വില. കാർഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe