തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയേൽപിച്ചാണ് സപ്ളൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില സർക്കാർ കൂട്ടിയത്. മൂന്ന് രൂപ മുതൽ 46 രൂപവരെയാണ് കൂടിയത്. സബ് സിഡി 34 ശതമാനമാക്കി കുറച്ചതോടെ തുവരപരിപ്പിന് 46 രൂപയും മുളകിനും നാല്പത്തിനാലര രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്.