169ാം ശ്രീനാരായണഗുരു ജയന്തിയാഘോഷം 31ന് ശിവഗിരിയിൽ

news image
Aug 25, 2023, 9:41 am GMT+0000 payyolionline.in

വ​ർ​ക്ക​ല: ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ 169ാമ​ത് ജ​യ​ന്തി 31ന് ​ശി​വ​ഗി​രി​യി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. രാ​വി​ലെ ശാ​ര​ദാ​മ​ഠ​ത്തി​ലും പ​ർ​ണ​ശാ​ല​യി​ലും മ​ഹാ​സ​മാ​ധി​യി​ലും വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്കു​ശേ​ഷം 5.45ന് ​ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ൽ ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ പാ​രാ​യ​ണ​വും 6.15ന് ​വൈ​ദി​ക​മ​ഠ​ത്തി​ൽ ജ​പ​യ​ജ്ഞ​ത്തി​ന്റെ ദീ​പ​പ്ര​കാ​ശ​ന​വും ന​ട​ക്കും.9.30ന് ​ന​ട​ക്കു​ന്ന ജ​യ​ന്തി സ​മ്മേ​ള​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ.​എം.​കെ. സാ​നു​വി​നെ ശ്രീ​നാ​രാ​യ​ണ സാ​ഹി​ത്യ​കു​ല​പ​തി ബ​ഹു​മ​തി ന​ൽ​കി ശി​വ​ഗി​രി​മ​ഠം ആ​ദ​രി​ക്കും.

 

അ​ടൂ​ർ​പ്ര​കാ​ശ് എം.​പി, അ​ഡ്വ.​വി. ജോ​യി എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​എം. ലാ​ജി, വ​ർ​ക്ക​ല ക​ഹാ​ർ, കൗ​ൺ​സി​ല​ർ രാ​ഖി, ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ​സ​ഭ ര​ജി​സ്ട്രാ​ർ അ​ഡ്വ.​പി.​എം. മ​ധു, കെ. ​സൂ​ര്യ​പ്ര​കാ​ശ്, എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ശി​വ​ഗി​രി യൂ​നി​യ​ൻ സെ​ക്ര​ട്ട​റി അ​ജി.​എ​സ്.​ആ​ർ.​എം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. ധ​ർ​മ​സം​ഘം ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ സ്വാ​ഗ​ത​വും ജ​യ​ന്തി ആ​ഘോ​ഷ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ്വാ​മി ബോ​ധി​തീ​ർ​ഥ ന​ന്ദി​യും പ​റ​യും.

സ്വാ​മി സ​ച്ചി​ദാ​ന​ന്ദ ര​ചി​ച്ച ശ്രീ​ശാ​ര​ദാ​മ​ഠം ച​രി​ത്രം കെ.​ജി. ബാ​ബു​രാ​ജ​ന്​ ന​ൽ​കി ഗോ​കു​ലം ഗോ​പാ​ല​ൻ പ്ര​കാ​ശ​നം ചെ​യ്യും. ധ​ർ​മ​സം​ഘം ട്ര​സ്റ്റ് ട്ര​ഷ​റ​ർ സ്വാ​മി ശാ​ര​ദാ​ന​ന്ദ മ​ഹാ​സ​മാ​ധി​ദി​നം വ​രെ ന​ട​ക്കു​ന്ന ജ​പ​യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 4.30ന് ​ശി​വ​ഗി​രി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ഘോ​ഷ​യാ​ത്ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മൈ​താ​നം, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജ​ങ്​​ഷ​ൻ, പു​ത്ത​ൻ​ച​ന്ത, കെ​ടാ​വി​ത്തു​വി​ള, പാ​ല​ച്ചി​റ, വ​ട്ട​പ്ലാം​മൂ​ട്, ശി​വ​ഗി​രി എ​സ്.​എ​ൻ കോ​ള​ജ്, ശി​വ​ഗി​രി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ന​ഴ്സി​ങ്​ കോ​ള​ജ് വ​ഴി രാ​ത്രി ഒ​മ്പ​തി​ന് സ​മാ​ധി​യി​ലെ​ത്തി​ച്ചേ​രും.

ജ​യ​ന്തി ഘോ​ഷ​യാ​ത്ര​ക്ക് അ​ക​മ്പ​ടി​യാ​യു​ള്ള വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര വൈ​കീ​ട്ട് മൂ​ന്നി​ന് ശി​വ​ഗി​രി​യി​ൽ​നി​ന്ന്​ തി​രി​ച്ച് രാ​ത്രി 7.30ന് ​എ​സ്.​എ​ൻ കോ​ളേ​ജ് ജ​ങ്​​ഷ​നി​ൽ സ​മാ​പി​ക്കും. ജ​യ​ന്തി ദി​ന​ത്തി​ൽ ശി​വ​ഗി​രി​യി​ൽ പ​താ​ക ഉ​യ​ർ​ത്താ​നു​ള്ള കൊ​ടി​ക്ക​യ​ർ ഘോ​ഷ​യാ​ത്ര 27ന് ​രാ​വി​ലെ എ​ട്ടി​ന്​ കാ​യി​ക്ക​ര ഏ​റ​ത്ത് ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ച്ച് ആ​ശാ​ൻ സ്മാ​ര​കം, കോ​വി​ൽ​തോ​ട്ടം, പ്ലാ​വ​ഴി​കം, മേ​ൽ​വെ​ട്ടൂ​ർ, കെ​ടാ​വി​ത്തു​വി​ള, പു​ത്ത​ൻ​ച​ന്ത, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജ​ങ്​​ഷ​ൻ വ​ഴി ഉ​ച്ച​ക്ക് 11ന് ​ശി​വ​ഗി​രി​മ​ഠ​ത്തി​ൽ എ​ത്തി​ച്ചേ​രും. ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ജീ​വി​ത​മാ​ണ് ല​ഹ​രി എ​ന്ന സ​ന്ദേ​ശ​വു​മാ​യി ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്​​ക​ര​ണ ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രി​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe