See the trending News

Sep 24, 2025, 2:38 pm IST

-->

Payyoli Online

17 വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി; സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിൽ

news image
Sep 24, 2025, 8:50 am GMT+0000 payyolionline.in
ദില്ലി: വിദ്യാർത്ഥിനികൾക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ദില്ലിയിൽ ആശ്രമം ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് കേസ്. 17 പെൺകുട്ടികൾ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകി. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി നൽകിയത്. പ്രതി ഉപയോഗിച്ചിരുന്ന വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ആരോപണമുണ്ട്.

മോശമായി സ്പർശിച്ചു, അശ്ലീല സന്ദേശം അയച്ചു; മൊഴി നൽകി 17 പേർ

ആഗസ്റ്റ് നാലിനാണ് പരാതി വസന്ത്കുഞ്ജ് പൊലീസിന് മുൻപിൽ എത്തുന്നത്. വിദ്യാർത്ഥിനികൾ ഡയറക്ടർക്കെതിരെ അഡ്മിനിസ്ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭരണ സമിതിയിലുള്ള ഒരാൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് 32 വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. 17 പേർ ഡയറക്ടർക്കെതിരെ മൊഴി നൽകി. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, വാട്സ് ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നെല്ലാമാണ് വിദ്യാർത്ഥിനികൾ മൊഴി നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe
Join our whatsapp group