തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപക നിയമനത്തിനുളള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടാൻ പിഎസ്സിയോട് ശിപാർശ ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറ് മാസത്തേക്ക് കൂടി നീട്ടിയത്. നിയമന നടപടികൾക്ക് നേരിട്ട കാലതാമസം കണക്കിലെടുത്താണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ ശിപാർശ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ ശിപാർശ റാങ്ക് ലിസ്റ്റ് നീട്ടുന്നതിൽ പി.എസ്.സിയാണ് തീരുമാനം എടുക്കേണ്ടത്.
കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകൾ ഏതൊക്കെ എന്ന് അറിയാം:
പ്രീ പ്രൈമറി ടീച്ചർ – കാറ്റഗറി നമ്പർ – 519/2019
എച്ച്.എസ്.ടി സോഷ്യൽ സയൻസ് – കാറ്റഗറി നമ്പർ – 203/ 2021
എച്ച്.എസ്.ടി മലയാളം- – കാറ്റഗറി നമ്പർ – 255/ 2021
എച്ച്.എസ്.ടി ഹിന്ദി- – കാറ്റഗറി നമ്പർ – 562/ 2021
എച്ച്.എസ്.ടി ഇം?ഗ്ലീഷ്- കാറ്റഗറി നമ്പർ – 254/ 2021
എച്ച്.എസ്.ടി മാത്തമാറ്റിക്സ്- കാറ്റഗറി നമ്പർ – 383/ 2020
എച്ച്.എസ്.ടി നാച്വറൽ സയൻസ്- കാറ്റഗറി നമ്പർ – 384/ 20208.
ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് – കാറ്റഗറി നമ്പർ – 520/ 2019
പാർട്ട് ടൈം എച്ച്.എസ്.ടി ( ഹിന്ദി) – 422/2019
എച്ച്.എസ്.ടി ഡ്രോയിംഗ് – കാറ്റഗറി നമ്പർ – 524/ 201911.
പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് – കാറ്റഗറി നമ്പർ – 402/ 2020
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റഗറി നമ്പർ – 525/ 2019
എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് -കാറ്റഗറി നമ്പർ – 728 / 2021
എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ് – കാറ്റഗറി നമ്പർ – 730/ 2021
എച്ച്.എസ്.എസ്.ടി ഹിസ്റ്ററി – കാറ്റഗറി നമ്പർ – 486/ 2019
എച്ച്.എസ്.എസ്.ടി ജൂനിയർ സുവോളജി – കാറ്റഗറി നമ്പർ – 738/ 202117.
എച്ച്.എസ്.എസ്.ടി എച്ച്.എസ്.എസ്.ടി ജൂനിയർ ജോഗ്രഫി – കാറ്റഗറി നമ്പർ – 736/ 202118.
എച്ച്.എസ്.എസ്.ടി ജൂനിയർ ബോട്ടണി – കാറ്റഗറി നമ്പർ – 737/ 2021
