തിരുവനന്തപുരം : 19 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കി. 7 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 2 തസ്തികയിൽ തസ്‌തികമാറ്റവും 4 തസ്തിക യിൽ സ്പെഷൽ റിക്രൂട്‌മെൻ്റും 6 തസ്‌തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 15.09.2025. അപേക്ഷ: ഒക്ടോബർ 15 രാത്രി 12 വരെ. www.keralapsc.gov.in
നേരിട്ടുള്ള നിയമനം: മലിനീകരണ നിയന്ത്രണബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, പ്രിസൺസ് & കറക്ഷനൽ സർവീസിൽ വനിതാ അസിസ്‌റ്റൻ്റ് പ്രിസൺ ഓഫിസര്‍, കമ്പനി കോര്‍പറേഷന്‍ ബോര്‍ഡ് എന്നിവയില്‍ അക്കൗണ്ടന്റ്/അക്കൗണ്ട്സ്, അസിസ്റ്റന്റ അക്കൗണ്ട്സ് ക്ലര്‍ക്ക്, ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനില്‍ ട്രാഫിക് സൂപ്രണ്ട്, കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (എംഎംവി), തുടങ്ങിയവ
തസ്തികമാറ്റം വഴി: പട്ടിക ജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസി സോഷ്യൽ സയൻസ്
പട്ടികജാതി, പട്ടികവർഗ സ്പെഷൽ റിക്രൂട്മെന്റ്: ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ‌് ഗ്രേഡ്-2, എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് ടൈപ്പിസ്‌റ്റ് തുടങ്ങിയവ.
സംവരണസമുദായങ്ങൾക്കുള്ള എന്‍സിഎ നിയമനം: ഹൗസ്ഫെഡില്‍ ജൂനിയര്‍ ക്ലാര്‍ക്ക്, ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസില്‍ വനിതാ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ തുടങ്ങിയവ.