കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആദായ നികുതി പരിധി ഇളവാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നല്‍കിയിരിക്കുന്നത്. ഒറ്റയടിക്ക് 5 ലക്ഷം രൂപയാണ് റിബേറ്റ് ഇനത്തില്‍ വര്‍ധിപ്പിച്ചത്. ഇതിലൂടെ കൈവിട്ട് പോയ മധ്യവർഗ്ഗത്തെ അല്ലെങ്കിൽ ഇടത്തരക്കാരെ തിരിച്ചുകൊണ്ടുവരിക അല്ലെങ്കിൽ കൂടെ കൂട്ടുക എന്നുള്ളതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ്, അന്നത്തെ കേന്ദ്ര ധനമന്ത്രിയായ പി.ചിദംബരം ആണ് ഇതിനുമുൻപ് ആദായ നികുതി പരിധിയിൽ വലിയ ഇളവ് വരുത്തിയത്. 2005 ലെ കേന്ദ്ര ബജറ്റിൽ പി.ചിദംബരം ആദായ നികതി ഇളവ് പരിധി ഒരു ലക്ഷമാക്കി കൂട്ടി.
കഴിഞ്ഞ ഒമ്പത് ബജറ്റിലെ ആദായനികുതി സ്ലാബുകളും സർചാർജുകളും കിഴിവ് പരിധികളും എങ്ങനെ മാറിയെന്ന് പരിശോധിക്കാം
* 2009-10 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാന നികുതി ഇളവ് പരിധി പുരുഷന്‍മാര്‍ക്ക് 1.6 ലക്ഷവും സ്ത്രീകള്‍ക്ക് 2.4 ലക്ഷവുമാക്കി. 10 ശതമാനം സര്‍ചാര്‍ജും ഒഴിവാക്കി
* 2010-11 ബജറ്റില്‍ നികുതി സ്ലാബുകള്‍ പരിഷ്കരിച്ചു. 5 ലക്ഷം വരെ 10 ശതമാനവും 8 ലക്ഷം വരെ 20 ശതമാനവുമായിരുന്നു നികുതി. 8 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനമായിരുന്നു അന്ന് നികുതി.
* 2012 ല്‍ അടിസ്ഥാന നികുതി ഇളവ് പരിധി പുരുഷന്‍മാര്‍ക്ക് 1.8 ലക്ഷവും സ്ത്രീകള്‍ക്ക് 1.9 ലക്ഷവുമാക്കി.
* 2012-13ല്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഇളവ് പരിധി 2 ലക്ഷമാക്കി..
* 2014ല്‍ ധനമന്ത്രിയായിരുന്ന ചിദംബരം ആദായ നികുതി ഇളവ് പരിധി 2.5 ലക്ഷമാക്കി.
* 2019 ൽ മോദി സര്‍ക്കാരിന് കീഴിൽ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിൽ അടിസ്ഥാന നികുതി ഇളവ് പരിധി 5 ലക്ഷമാക്കി.
* 2023 ല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവ് പരിധി 7 ലക്ഷമാക്കി ഉയര്‍ത്തി.
* 2025 – 26 ലെ ബജറ്റിൽ നിർമ്മല സീതാരാമൻ നികുതി ഇളവ് പരിധി 12 ലക്ഷവുമാക്കി ഉയര്‍ത്തി.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പുതിയ നികുതി സമ്പ്രദായപ്രകാരമുള്ള ആദായ നികുതി ഇങ്ങനെയായിരിക്കും.
* പൂജ്യം മുതല്‍ 4,00,000 രൂപ വരെനികുതിയില്ല
* 4,00,000 രൂപ മുതല്‍ 8,00,000 രൂപ വരെ നികുതി 5%
* 8,00,000 രൂപ മുതല്‍ 12,00,000 രൂപ വരെ നികുതി 10%
* 12,00,00 രൂപ മുതല്‍ 16 ലക്ഷം രൂപ വരെ നികുതി 15%
* 16,00,00 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ നികുതി 20%
* 20,00,00 രൂപ മുതല്‍ 24 ലക്ഷം രൂപ വരെ നികുതി 25%
* 24 ലക്ഷത്തിന് മുകളില്‍നികുതി 30%