തിരുവനന്തപുരം: ബാങ്ക് ജീവനക്കാർ 24നും 25ന് രാജ്യവ്യാപകമായി പണിമുടക്കും. ഇതോടെ 22 മുതൽ തുടർച്ചയായി നാലു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ബാങ്കിങ് മേഖലയിലെ ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ (യുഎഫ്ബിയു) ആഹ്വാനപ്രകാരമാണ് പണിമുടക്ക്.
എല്ലാ തസ്‌തികളിലും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, കരാർ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ് നടപ്പിലാക്കുക, ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തുക, ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തെ ബാധിക്കുന്ന തിട്ടൂരങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.