300+ ഒഴിവുകള്‍; കേരള സര്‍ക്കാര്‍ ജോബ് ഫെയര്‍ ഫെബ്രുവരി 4ന്; ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം

news image
Feb 3, 2025, 10:09 am GMT+0000 payyolionline.in

മുന്നൂറിലധികം ഒഴിവുകളിലേക്ക് കേരള സര്‍ക്കാര്‍ അസാപ്-കേരള മുഖേന ജോബ് ഫെയര്‍ നടത്തുന്നു. കാഷ്യര്‍, സെയില്‍ എക്‌സിക്യൂട്ടീവ്, എ ഐ ട്രെയിനര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് നിയമനം. ഫെബ്രുവരി 4നാണ് പ്രത്യേക ജോബ് ഫെയര്‍ നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് തികച്ചും സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം.

യോഗ്യത
എസ്.എസ്.എല്‍.സി, ഐടി ഐ, ഡിപ്ലോമ, ഡിഗ്രി, എംബിഎ, ബിഎഎംഎസ് തുടങ്ങി വിവിധ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
ഒഴിവുകള്‍
316ല്‍ പരം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഞ്ചോളം കമ്പനികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കും.

അസ്സോസിയേറ്റ്, കാഷ്യര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, യുഐ/യുഎക്‌സ് ട്രെയിനര്‍, എ ഐ ട്രെയിനര്‍, ഡാറ്റാ സയന്‍സ് ട്രെയിനര്‍, ഫ്‌ലൂട്ടര്‍ ട്രെയിനര്‍, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, ഓഫീസ് സ്റ്റാഫ്,ടെലികാളര്‍,സ്റ്റോര്‍ മാനേജര്‍, എച്ച് ആര്‍ മാനേജര്‍, ഫീല്‍ഡ് എക്‌സിക്യുട്ടീവ്. തെറാപ്പിസ്റ്റ്, ആയുര്‍വേദ ഡോക്ടര്‍, സെന്റര്‍ മാനേജര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ട്രെയിനര്‍, ഫുഡ് ആന്‍ഡ് ബീവറേജ് ട്രെയിനര്‍, ബാങ്കിംഗ് സെക്ടര്‍ ട്രെയിനര്‍, പ്ലേസ്‌മെന്റ് ഓഫീസര്‍, അസിസ്റ്റന്റ് ട്രെയിനര്‍.
അക്കാഡമിക് കൗണ്‍സിലര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, എഫ്&ബി സര്‍വീസ് അസ്സോസിയേറ്റ്, ഗസ്റ്റ് സര്‍വീസ് അസ്സോസിയേറ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ്, ക്രെഡിറ്റ് പ്രോസസ്സിംഗ് ഓഫീസര്‍, എം എസ് എം ഇ ലോണ്‍ ഓഫീസര്‍, ബാങ്കിംഗ് ഓഫീസര്‍, ടെലികാളര്‍, ഫ്രണ്ട് ഓഫീസ് അസ്സോസിയേറ്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍, സോളാര്‍ പാനല്‍ ഇന്‍സ്റ്റല്ലേഷന്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ജോലിക്കാരെ ആവശ്യമുള്ളത്.

രജിസ്‌ട്രേഷന്‍

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/U1X7DifGMjugeK2f8 എന്ന ലിങ്കിലൂടെ തന്നിരിക്കുന്ന ഫോം ഫില്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് +919495999729, +918593938343 ബന്ധപ്പെടുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe