കൊച്ചി: സ്വാതന്ത്ര്യ ദിന അവധിയോടനുബന്ധിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. മംഗളൂരു ജങ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചും രണ്ട് വീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 വെള്ളിയാഴ്ച, സ്വാതന്ത്ര ദിന അവധിയോടനുബന്ധിച്ചാണ് ട്രെയിൻ സർവീസ്. ശനിയും ഞായറും അവധി ദിവസങ്ങളായതിനാൽ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന സർവീസാണിത്.
ഓഗസ്റ്റ് 14, 16 തീയതികളിലാണ് മംഗളൂരു ജങ്ഷനിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ സർവീസ്. മംഗളൂരുവിൽ നിന്ന് രാത്രി 07:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 08:00 മണിയ്ക്ക് തിരുവനന്തപുരം നോർത്തിലെത്തും. ഓഗസ്റ്റ് 15, 17 തീയതികളിലാണ് തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകീട്ട് 05:15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 06:30ന് മംഗളൂരുവിലെത്തും.മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.ഒരു എസി ടു ടയർ കോച്ച്, രണ്ട് എസി ത്രീടയർ കോച്ച്, 17 സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് സെക്കൻഡ് ക്സാ്സ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനുള്ളത്. ട്രെയിനിൻ്റെ ടിക്കറ്റ് റിസർവേഷൻ ഇന്ന് രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ചിട്ടുണ്ട്.മംഗളൂരുവിൽ നിന്ന് 07:30ന് പുറപ്പെടുന്ന ട്രെയിൻ 06041 കാസർകോട് 08:03, കാഞ്ഞങ്ങാട് 08:23, പയ്യന്നൂർ 08:44, കണ്ണൂർ 09:17, തലശേരി 09:39, വടകര 09:59, കോഴിക്കോട് 10:37, തിരൂർ 21:14, ഷൊർണൂർ12:10, തൃശൂർ 01:15, ആലുവ 02:08, എറണാകുളം ജങ്ഷൻ 02:30, ചേർത്തല 03:08, ആലപ്പുഴ 03:32, അമ്പലപ്പുഴ 03:45, ഹരിപ്പാട് 04:05, കായംകുളം 04:20, കരുനാഗപ്പള്ളി 04:34, ശാസ്താംകോട്ട 04:44, കൊല്ലം 05:07 സ്റ്റേഷനുകൾ പിന്നിട്ടാണ് എട്ട് മണിയ്ക്ക് തിരുവനന്തപുരം നോർത്തിലെത്തുക.