400 ആപ്പുകള്‍ അപകടകാരികള്‍; വലിയ മുന്നറിയിപ്പുമായി ഫേസ്ബുക്ക് മാതൃകമ്പനി

news image
Oct 8, 2022, 6:04 am GMT+0000 payyolionline.in

സന്‍ഫ്രാന്‍സിസ്കോ: പാസ്വേര്‍ഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ.  ഏകദേശം 1 ദശലക്ഷം ഫേസ്ബക്ക് ഉപയോക്താക്കളെ ഇത് സംബന്ധിച്ച് വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു. ലോഗിൻ വിവരങ്ങൾ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഈ വർഷം തിരിച്ചറിഞ്ഞതായി മെറ്റ വെള്ളിയാഴ്ച അറിയിച്ചു.  ആപ്പുകൾ നീക്കം ചെയ്യുന്നതിനായി ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്‌നം അറിയിച്ചതായി മെറ്റാ പറഞ്ഞു.

 

ഫോട്ടോ എഡിറ്റർ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഈ ആപ്പുകൾ പ്രവർത്തിച്ചതെന്ന് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ അറിയിച്ചു.

ഇത്തരം ആപ്പുകൾ എത്രത്തോളം ജനപ്രിയമാണെന്ന് സൈബർ ഹാക്കര്‍മാര്‍ക്ക് അറിയാം. ആളുകളെ കബളിപ്പിക്കാനും അവരുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കാനും അവർ സമാനമായ തീമുകൾ ഉപയോഗിച്ച് വ്യാജ അപ്പുകള്‍ ഉണ്ടാക്കുന്നു മെറ്റായിലെ സെബര്‍ സുരക്ഷ ഡയറക്ടർ ഡേവിഡ് അഗ്രനോവിച്ച് പറഞ്ഞു. വളരെ അസ്വഭാവികമെന്ന് തോന്നാവുന്ന ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും മെറ്റ ബ്ലോഗില്‍ പറയുന്നു.

ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനം നോക്കിയാല്‍ ഒരു ഉപയോക്താവ് ദോഷകരമായ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തതിന് ശേഷം. ആ ആപ്പ് പ്രവർത്തിക്കാൻ അതിന് ഫേസ്ബുക്ക് ലോഗിൻ ആവശ്യമായി വരും. അങ്ങനെ ഉപയോക്താവിനെ കബളിപ്പിച്ച് അവരുടെ സോഷ്യല്‍ മീഡിയ അക്സസ് ഈ ആപ്പിന് ലഭിക്കുന്നു. ഇതുവഴി പാസ്വേര്‍ഡ് അടക്കം മോഷ്ടിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe