തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുടങ്ങി പോയ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എൽ.ഡി.എഫിന്റെ വിജയം ഉറപ്പാക്കണമെന്ന് നടൻ മധുപാൽ. എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സമാഹാരം “അരിവാളും കതിരും ” പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ, കൺവീനർ മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എൻ.സി.പി ജില്ലാ പ്രസിഡൻറ് ആട്ടുകാൽ അജി അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അരുൺ കെ.എസ്, ആർ.ജെ.ഡി നേതാവ് ഡോക്ടർ എ. നീലലോഹിതദാസ്, ജമീല പ്രകാശം ജനതാദൾ എസ്. ജില്ലാ പ്രസിഡന്റ് ശൂരനാട് ചന്ദ്രശേഖരൻ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു രവീന്ദ്രൻ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻറ് പൂജപ്പുര രാധാകൃഷ്ണൻ ,കേരള കോൺഗ്രസ് സ്കറിയ വിഭാഗം ജില്ലാ പ്രസിഡൻറ് തമ്പാനൂർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.